• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിദേശ വനിതയ്ക്ക് വൈറ്റ് ബീഡി നല്‍കി! ലഹരിയിലേക്ക് വീണപ്പോള്‍ നാല് തവണ പീഡിപ്പിച്ചു! മൊഴി പുറത്ത്

 • By Desk
cmsvideo
  വിദേശ വനിതയ്ക്ക് വൈറ്റ് ബീഡി നല്‍കി നാല് തവണ ക്രൂരമായി പീഡിപ്പിച്ചു

  വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേരെ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കും. വാഴമുട്ടം സ്വദേശിയും ലൈംഗിക തൊഴിലാളിയുമായ ഉമേഷ്, കോവളം ബീച്ചിലെ അനധികൃത ടൂറിസ്റ്റ് ഗൈഡ് ഉദയന്‍ എന്നിവരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

  ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.മാര്‍ച്ച് പതിനാലിന് കോവളത്ത് എത്തിയ വിദേശ വനിതയെ തന്ത്രപരമായി പറഞ്ഞ് മയക്കി കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ ഇരുവരുടേയും കുറ്റസമ്മത മൊഴി പുറത്തുവന്നു.

  സിഗറ്റ് വലിച്ചു

  സിഗറ്റ് വലിച്ചു

  മാര്‍ച്ച് പതിനാലിനാണ് ലിത്വാനിയ സ്വദേശിയായ വനിതയെ കാണാതാകുന്നത്. അന്നേ ദിവസം അവര്‍ വാഴമുട്ടത്തെ കണ്ടല്‍കാടിന് സമീപത്തെ ക്ഷേത്ര പരിസരവം വരെ എത്തിയിരുന്നു. അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നതിനിടെയായിരുന്നു ഉമേഷും ഉദയനും വനിതയെ കാണുന്നത്. ഇരുവരും താഴെ ഫൈബര്‍ വള്ളത്തില്‍ ഇരിക്കുകയായിരുന്നു. സിഗരറ്റ് വലിക്കുന്ന വിദേശവനിതയോട് വൈറ്റ് സിഗരറ്റ് നല്‍കാം എന്ന് പറഞ്ഞായിരുന്നു ഇരുവരും കൂടെ കൂട്ടിയത്. ഇംഗ്ലീഷ് നന്നായി വഴങ്ങുന്ന ഉദയന്‍ അവരോട് സംസാരിച്ച് കൂട്ടായി. മൂവരും ചേര്‍ന്ന് കാട്ടിലേക്ക് നടന്നു. കണ്ടല്‍ക്കാട്ടിലേക്ക് പോകുംവഴി തെങ്ങില്‍ കയറി പ്രതികള്‍ അവര്‍ക്ക് ഇളനീര്‍ ഇട്ട് നല്‍കി.

  പീഡിപ്പിച്ചു

  പീഡിപ്പിച്ചു

  ഇരുവരുടേയും സൗഹൃദപരമായ ഇടപെടലില്‍ വിശ്വാസം തോന്നിയ വിദേശ വനിത അവര്‍ നല്‍കിയ വൈറ്റ് സിഗരറ്റ് വലിച്ചു. മയക്കത്തിലേക്ക് വീണ അവരെ പ്രതികള്‍ കണ്ടല്‍കാട്ടിനുള്ളിലെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി. രണ്ട് പ്രാവിശ്യം വീതം ഇരുവരും പീഡിപ്പിച്ചു. അഞ്ചാമത്തെ പ്രാവശ്യം പീഡനത്തിന് ശ്രമിച്ചപ്പോഴേക്കും അവര്‍ക്ക് ബോധം വന്നിരുന്നു. ഇതോടെ പ്രതികളുടെ ശ്രമം അവര്‍ എതിര്‍ത്തു. അവിടെ നിന്ന് പോകാനൊരുങ്ങിയ വനിതയെ ഇരുവരും തടഞ്ഞു. ഇതിനിടയില്‍ നടന്ന മല്‍പ്പിടിത്തതിനിടയില്‍ പ്രതികളില്‍ ഒരാള്‍ പുറകിലൂടെ എത്തി അവരുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

  ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം

  ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം

  ഏഴ് മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു കൊല്ലപ്പെട്ട വിദേശ വനിത. മരിച്ചെന്ന് ഉറപ്പാക്കിയ പ്രതികള്‍ ആത്മഹത്യയെന്ന് വരുത്താനും കട്ടിയുള്ള വളഅളികളുടെ കുരക്കുണ്ടാക്കി കെട്ടിതൂക്കി പ്രദേശത്ത് നിന്ന് കടന്ന് കളഞ്ഞു. ആരും അവിടേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പ്രദേശം സന്ദര്‍ശിച്ചുകൊണ്ടിരുന്നു.

  തലയറ്റു

  തലയറ്റു

  ഇതിനിടെ കെട്ടിതൂക്കിയ മൃതദേഹം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വീര്‍ത്തു വന്നു. പിന്നീട് വള്ളിയില്‍ നിന്നും പൊട്ടി താഴേക്ക് വീണ് ശിരസ് അറ്റുപോയി.ഉമേഷിനും ഉദനും ഒപ്പം മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യമാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി കണ്ടല്‍ക്കാട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

  നിരവധി പേരെ

  നിരവധി പേരെ

  ഉമേഷും ഉദയനും കൊടും കുറ്റവാളികള്‍ ആണെന്ന് പോലീസ് പറഞ്ഞു. ഉമേഷ് ഇതിന് മുന്‍പും സ്ത്രീകളേയും പുരുഷന്‍മാരേയും അടക്കം കണ്ടല്‍ക്കാട്ടില്‍ കൊണ്ട് വന്ന് പീഡിപ്പിച്ചുണ്ടെന്ന് പോലീസ് പറയുന്നു. പരിസരവാസികളായവരാണ് ഇക്കൂട്ടത്തില്‍ ഏറെയും. ഒരിക്കല്‍ പീഡിപ്പിച്ചാല്‍ പിന്നീട് അത് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിക്കും. ഇങ്ങനെ സ്ഥിരമായി അഞ്ച് പേരെ ഉപദ്രവിച്ചിരുന്നു. ഇതില്‍ ഒരാളാണ് പോലീസിന് വിവരം നല്‍കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

  കൊടുംകുറ്റവാളികള്‍

  കൊടുംകുറ്റവാളികള്‍

  കോവളത്തെ കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടമാണ് ഇരുവരുടേയും ജോലി. സ്ത്രീകളെ ഉപദ്രവിച്ചത് ഉള്‍പ്പെടെയുളഅള 13 ഓളം കേസുകളില്‍ പ്രതിയാണ് ഉമേഷ്. ഉദയന്‍റെ പേരില്‍ ആറ് കേസുകളും ഉണ്ട്. കൊടും കുറ്റവാളികളായ ഇരുവരേയും പ്രദേശത്തുകാര്‍ക്ക് ഭയമായിരുന്നുയ അതുകൊണ്ട് ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കാനും പ്രദേശവാസികള്‍ക്ക് ഭയമായിരുന്നു.പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് വളമായത്.

  English summary
  liga murder case new details regarging murder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more