കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗയുടെ കൊലപാതകം: പ്രധാനപ്രതി ഉമേഷിന് അമിത ലൈംഗികാസക്തി! പീഡിപ്പിച്ചത് നിരവധി സ്ത്രീകളെ!!

  • By Desk
Google Oneindia Malayalam News

ലിത്വാനിയന്‍ സ്വദേശി ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ ഉള്ള പുരുഷ ലൈംഗിക തൊഴിലാളി ഉമേഷിന്‍റേയും സുഹൃത്ത് ഉദയകുമാറിന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമത്തിനിടെയാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും കുറ്റസമ്മതം നടത്തി. ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊലപാതകം നടത്തിയ പ്രതികളെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞത്.

കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കാണാതായത് ഒരു മാസം മുന്‍പാണ്. ലിഗയെക്കുറിച്ച് ഒരു സൂചന പോലും ഇല്ലാതെ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്കിപ്പറും കോവളത്തിന് സമീപത്തുള്ള കണ്ടല്‍ക്കാട്ടില്‍ വെച്ച് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ യുവാക്കളായിരുന്നു മൃതദേഹം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത് ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ശ്വാസം മുട്ടിച്ച് കൊന്നു

ശ്വാസം മുട്ടിച്ച് കൊന്നു

കേസില്‍ സംശയം തോന്നിയ 170 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എങ്കിലും ആദ്യഘട്ടത്തില്‍ തന്നെ നാല് പേരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം ശക്തമാക്കിയത്. യോഗ പരിശീലകന്‍ അജിത്തിനെയായിരുന്നു ആദ്യം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നതെങ്കിലും ചോദ്യം ചെയ്യലില്‍ കൊലപാതകവുമായി അയാള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. ലിഗ കോവളം ബീച്ചില്‍ വെച്ച് ഒരു പുരുഷ ലൈംഗികതൊഴിലാളിയുമായി സംസാരിക്കുന്നത് കണ്ടിരുന്നെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരി മാഫിയകളുടെ കേന്ദ്രമാണെന്നുമുള്ള മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

ഉമേഷും ഉദയനും

ഉമേഷും ഉദയനും

വാഴമുട്ടം പാച്ചല്ലൂര്‍ പാനത്തറ സ്വദേശിയാണ് ഉമേഷ്. പ്രദേശവാസികളുടെ മൊഴി പുറത്തുവനന്തിന് പിന്നാലെ ഇയാള്‍ പനത്തുറയില്‍ നിന്ന് മുങ്ങി. ഇയാളുടെ പെട്ടെന്നുള്ള തിരോധാനമാണ് ഇയാള്‍ക്ക് പിന്നാലെ അന്വേഷണം തിരിച്ചുവിടാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പിന്നീട് ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച പോലീസ് കോട്ടയത്ത് വെച്ച് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഉമേഷിന്‍റെ ബന്ധവും അനധികൃത ഗൈഡുമായ ഉദയ്ക്കൊപ്പവും ലിഗയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ഉദയനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നാണ് കേസിലെ ഇവരുടെ പങ്കിനെ കുറിച്ച് പോലീസിന് വ്യക്തത വന്നത്. ഇരുവരും ലിഗയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഞ്ചാവും മയക്കുമരുന്നും കോവളം ബീച്ചില്‍ വിറ്റ് നടക്കുന്ന ലൈംഗിക തൊഴിലാളിയാണ് ഉമേഷ്. അനധികൃത ടൂറിസം ഗൈഡായി ബീച്ചില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ഉദയന്‍.

വശീകരിച്ചു

വശീകരിച്ചു

ഇംഗ്ലീഷ് നന്നായി വശമുള്ള ആളാണ് ഉദയന്‍. അങ്ങനെയാണ് ഇയാള്‍ ലിഗയെ സംസാരിച്ച് കൂടെ കൂട്ടിയത്. പരിചയപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോട്ടിങ്ങിന് പോകാമെന്ന പേരില്‍ ലിഗയെ ഉദയന്‍ പുനംതുരുത്തിലേക്ക് കൂട്ടികൊണ്ടുപോയി. ലിഗയെ കൂട്ടികൊണ്ടു വരുമ്പോള്‍ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു. ഇവരുടെ സൗഹൃദപരമായുള്ള പെരുമാറ്റം കാരണം ലിഗ ഇവര്‍ക്കൊപ്പം ലഹരി ഉപയോഗിക്കുകയും ചെയ്തു.

അമിത ലൈംഗികാസക്തി

അമിത ലൈംഗികാസക്തി

അമിത ലംഗിാസക്തിയുള്ള ഉമേഷ് ലിഗയെ അത്തരത്തില്‍ സമീപച്ചപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അതിനിടെ സിഗരറ്റ് വാങ്ങിച്ചതിന്‍റെ പണത്തിനെ ചൊല്ലിയും മൂവരും തമ്മില്‍ കശപിശയുണ്ടായി. ഉമേഷ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ലിഗ എതിര്‍ത്തതോടെ ഇരുവരും ചേര്‍ന്ന് ലിഗയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന ബലപ്രയോഗത്തിനിടെ ലിഗയെ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പല സ്ത്രീകളേയും കണ്ടല്‍ക്കാട്ടില്‍ എത്തിച്ച് ഇതിന് മുന്‍പും പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഉദയന്‍റെ കോട്ട്

ഉദയന്‍റെ കോട്ട്

കേസിലെ നിര്‍ണായക തെളിവായിരുന്നു ലിഗയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ കോട്ട്. ഇത് ഉദയന്‍റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഒരു വിദേശി സമ്മാനിച്ചതായിരുന്നു ഈ കോട്ട്.
ലിഗ ബീച്ചില്‍ നിന്ന് 200 രൂപ കൊടുത്ത് വാങ്ങിയ ചൈനീസ് കോട്ടാണെന്നായിരുന്നു പോലീസിന്‍റെ ദ്യ നിഗമനം. ഇത് ലിഗയുടേതല്ലെന്നും വിദേശ ബ്രാന്‍റിലുള്ള ആ കോട്ട് കോവളത്ത് നിന്ന് ലഭിക്കില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളിലേക്ക് നയിച്ച പ്രധാന തെളിവു കൂടിയായിരുന്നു ഇത്.

പ്രദേശം സന്ദര്‍ശിച്ചുകൊണ്ടിരുന്നു

പ്രദേശം സന്ദര്‍ശിച്ചുകൊണ്ടിരുന്നു

ലിഗയുടെ കൊലപാതകത്തിന് ശേഷം ഇവര്‍ പലപ്പോഴായി പ്രദേശം നിരീക്ഷിക്കാന്‍ ഇവിടെ വന്നുകൊണ്ടിരുന്നു. എന്നാല്‍ ചൂണ്ടയിടാനും മറ്റും ഇവര്‍ ഇവിടെ എത്തിയിരുന്നതിനാല്‍ ഇവരുടെ പോക്ക് വരവില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇതുവഴി എത്തിയ യുവാക്കള്‍ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉമേഷ് ലിഗയെ കണ്ടിട്ടേ ഇല്ലെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി ഇയാള്‍ മൊഴി പറയാന്‍ തുടങ്ങി. തുടര്‍ന്ന് ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടയില്‍ ഉദയന്‍ കുറ്റം സമ്മതിച്ചു. ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ ഉമേഷും കുറ്റം ഏറ്റുപറയുകയായിരുന്നു.

ആത്മഹത്യയെന്ന് വരുത്താനും ശ്രമം

ആത്മഹത്യയെന്ന് വരുത്താനും ശ്രമം

ജീര്‍ണിച്ച ശരീരത്തില്‍ നിന്ന് തല തെന്നി മാറിയ നിലയിലായിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് പിണഞ്ഞ് കിടക്കുന്ന വള്ളിക്കെട്ടും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ആത്മഹത്യയാണോ അതോ കൊന്ന് കെട്ടിതൂക്കിയതാണോ എന്ന സംശയവും ഉയര്‍ന്നു. എന്നാല്‍ ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതു. ലിഗയെ കാണാതായ മാര്‍ച്ച് പതിനാലിന് തന്നെ പ്രതികള്‍ കൊലനടത്തിയിരുന്നു. പ്രതികള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യവും പരിശോധിച്ച് വരികയാണെന്നും ഡിജിപി വ്യക്തമാക്കി.

Recommended Video

cmsvideo
ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കി, പിന്നീട് പീഡിപ്പിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ
ക്രൂരപീഡനം

ക്രൂരപീഡനം

ലിഗ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്. ആവശ്യമെങ്കില്‍ അവരുടെ ആന്തരികാവയവങ്ങള്‍ വിദേശത്ത് അയച്ച് പരിശോധന നടത്തും. തികച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. സാഹചര്യത്തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമായിരുന്നിട്ട് കൂടി തെളിവുകള്‍ കൃത്യമായി ശേഖരിച്ച് ശരിയായ ദിശയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്നും ബെഹ്റ പറഞ്ഞു.

English summary
liga murder case two persons arested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X