ലിഗയുടെ കൊലപാതകം; ചുരുളഴിയുന്നു.... പുരുഷ ലൈംഗീക തൊഴിലാളി കുറ്റം സമ്മതിച്ചു, ഉടൻ അറസ്റ്റെന്ന് സൂചന
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിലെ ദുരൂഹതകൾ മറനീക്കി പുറത്തുവരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പുരുഷ ലൈംഗീക തൊഴിലാളി അടക്കമുള്ളവർ കുറ്റം സമ്മതിച്ചതായാണ് സൂചന. അങ്ങിനെയാണെങ്കിൽ ഉടൻ തന്നെ അറസ്റ്റുണ്ടാകും. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനുശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ലിഗയുടെ ആന്തരികാവയയവങ്ങളുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന ലഭിച്ച തലമുടിയുടെയും പരിശോധാഫലം തിങ്കളാഴ്ച ലഭിക്കും. അറസ്റ്റിന് ഇത് കൂടുതൽ ശക്തി പകരും.
കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിലായിരുന്നു ലിഗയുടെ മൃതദേഹം കാണപ്പെട്ടത്. ലാത്വിയ സ്വദേശി ലഗയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞെങ്കിലും കസ്റ്റഡിയിലുള്ള നാല് പേരുടെ മൊഴികൾ പരസ്പരം വിരുദ്ധമായിരുന്നു. ഉമേഷ്, ഉദയൻ, ലാലു, ഹരി എന്നിവരാണ് പേലീസ് കസ്റ്റഡിയിലുള്ളതാണെന്നാണ് സൂചന. കേസിലെ ശാസ്ത്രീയ പരിശോധനയിൽ നിന്നും ഇവരുടെ മൊഴിളെല്ലാം കള്ളമാണെന്ന് പോലീസിന് മനസിലായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലിഗ കൊല്ലപ്പെട്ട ദിവസം ഇവർ നാല് പേരും വാഴമുട്ടത്തെ കണ്ടൽ കാട്ടിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന.

പരമാവതി തെളിവുകൾ ശേഖരിക്കും
ലിഗ കണ്ടൽ കാട്ടിലേക്ക് പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപവാസിയായ ഉദയൻ മൊഴി നൽകിയിരുന്നത്. അപ്പോൾ താൻ വീട്ടിലെ ബാത്ത് റൂമിലായിരുന്നുവെന്നും ഉദയൻ പറഞ്ഞിരുന്നു. സമീപത്തു നിന്നും കിട്ടിയ മുടി നാര് കസ്റ്റഡിയിലുള്ള ഒരാളുടേതാണെന്നും തിരിച്ചറിഞ്ഞെന്നാണ് സൂചന. എങ്കിലും പരമാവധി തെളിവുകൾ ശേഖരിച്ച് ശേഷമായിരിക്കും ഇനരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നാണ് സൂചന. ബലാത്സംഗ ശ്രമം ചെറുത്തതാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ലിഗ കഴുത്തിന്റെ പിൻഭാഗത്ത് ബലമായി അമർത്തിതാണ് മരണകാരണമെന്നാണപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

200 പേരെ ചോദ്യം ചെയ്തു
അന്വേഷണത്തിൽ സാഹചര്. തെളിവുകളെയാണ് പോലീസ് പ്രദാനമായും ആശ്രയിക്കുന്നത്. പ്രതികൾക്ക് കോടതിയിൽ നിന്ന് സംശയത്തിന്റെ ഒരാനുകൂല്യം പോലും ലഭിക്കാൻ പാടില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശമുണ്ട് അതുകൊണ്ട് തന്നെ പരാമവധി ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അന്വേഷണത്തിൽ 200 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പേരെ മാത്രമേ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളൂ. അവരെ കേന്ദ്രീകരിച്ചാണ് അന്വേഷമം മുന്നോട്ട് നീങ്ങുന്നത്.

മൊഴികൾ കള്ളമെന്ന് തെളിഞ്ഞു
കൊലപാതകം നടന്ന ദിവസം തങ്ങൾ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു കസ്റ്റഡിയിലെടുത്തവരുടെ മൊഴികൾ. എന്നാൽ വീട്ടുകാരുടെ മൊഴികൾ അതിന് വിപരീതമായിരുന്നു. ഒറ്റക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തപ്പോൾ കള്ളിവെളിച്ചതാകുകയായിരുന്നു. ആദ്യം ലിഗയെ കണ്ടെന്നാണ് മൊഴി. എന്നാൽ പിന്നീട് മൃതദേഹം കണ്ടിരുന്നെന്നും പേടി കാരണം പുറത്ത് പറയാതിരുന്നതാണെന്നും മാറ്റി പറഞ്ഞു. ലിഗ കേവളത്തെത്തിയ മാർച്ച് 14 നും അടുത്ത ദിവസങ്ങളിലും ഇവർ വീട്ടിലുണ്ടായിരുന്നില്ലെന്ന മോഴി തെറ്റാണെന്ന് തെളിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഇവർക്ക് പിടിച്ചു നിൽക്കാനായില്ല.
Recommended Video


പ്രതികളെ കണ്ടവരുണ്ട്
പോത്തൻകാട്നിന്ന് കോവളത്തെത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയിൽ എത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസ് നിഗമനം. കൊലപാതകം നടന്നുവെന്ന് കരുതുന്ന മാർച്ച് 14ന് കോവളത്ത് പ്രതികളെന്ന് പോലീസ് സംശയിക്കുന്ന നാല് പേരെയും കണ്ടവരുണ്ട്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ലിഗ ഇവരോടൊപ്പം കൊലപാതകം നടന്ന സ്ഥലത്തെത്തിയെങ്കിലും പീഡനശ്രമം ചെറുത്തു. ഇതോടെയാണ് കൊലപാതകം നടന്നനതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി വീണ്ടും ആറ്റിലും കരയിലും പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications