Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞമാസം കാണാതായ വിദേശവനിത ലിഗ ഓച്ചിറയിലും രാമേശ്വരത്തും

തിരുവനന്തപുരം : കോവളത്തുനിന്ന് കഴിഞ്ഞമാസം കാണാതായ അയർലൻഡുകാരി ലിഗ സറോമോനയെ(33) പലയിടത്തും കണ്ടതായി അഭ്യൂഹം. ലി​ഗ​യോട് രൂപസാദൃശ്യമുള്ളയാളെ ഓച്ചിറയിൽ കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിൽ അറിയിച്ചതായാണ് പുതിയ വിവരം. ഓച്ചിറയിൽ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

രാമേശ്വരത്തുനിന്ന് കോവളത്ത് കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിനെത്തിയ ബെൽജിയം സ്വദേശികളായ ദമ്പതികൾ വ്യാഴാഴ്ച വൈകിട്ടോടെ ലിഗയെ രാമേശ്വരത്ത് കണ്ടതായി കോവളം പൊലീസിനെ അറിയിച്ചിരുന്നു.ഇ​തേ​ത്തു​ടർന്ന് പ്ര​ത്യേക അ​ന്വേ​ഷണ സം​ഘം ത​മി​ഴ‌നാ​ട്ടി​ലേ​ക്ക് പോ​യിരുന്നു. എന്നാൽ അവിടെ നിന്ന് ഒരു വിവരവും ലഭിച്ചില്ലെന്ന് കോവളം പൊലീസ് പറയുന്നു.

Liga skromane

രാമശ്വേരത്ത് നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ പാലം കടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ വേഗതകുറച്ചപ്പോൾ ട്രാക്കിലൂടെ ഒറ്റയ്‌ക്ക് നടന്നുപോകുന്നതായി കണ്ട വിദേശവനിതയ്‌ക്ക് ലിഗയുടെ രൂപസാദൃശ്യമുള്ളതായാണ് ബെൽജിയം സ്വദേശികൾ പറഞ്ഞത്. കോവളത്ത് പതിച്ചിരുന്ന ഫോട്ടോയിൽ നിന്നാണ് ഇവർ ലിഗയെ തിരിച്ചറിഞ്ഞത്.

ലി​ഗ​യെ ക​ണ്ടെ​ത്താ​നാ​യി നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തിൽ നാ​ല് ദി​വ​സം ക​ട​ലിൽ തെ​ര​ച്ചിൽ ന​ട​ത്തി​യി​രു​ന്നു. തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. വിഷാദരോഗിയായ ലിഗ ഓട്ടോയിൽ കോവളത്തെത്തി എന്നതാണ് ഈ കേസിനെ സംബന്ധിച്ച് അറിയാവുന്ന ആകെ വിവരം. വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണ് ലിഗ കേരളത്തിലെത്തിയത്. ഇതിനിടെ മാർച്ച് 14ന് പോത്തൻകോട് നിന്ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതാകുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+