Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഹ്ലാദ പ്രകടനത്തിനിടയിൽ തെരുവ് വിളക്കുകൾ അണഞ്ഞു-ബിജെപി പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു

വടകര:ത്രിപുര തെരഞ്ഞെടുപ്പിൽ വിജയിച്ചതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ വടകരയിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ തെരുവ് വിളക്ക് അണച്ചത് പ്രതിഷേധത്തിന് ഇടയാക്കി.ഇന്നലെ വൈകീട്ട് നടന്ന ആഹ്ലാദ പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിക്കാറായപ്പോഴാണ് പരിസര പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ ഒന്നടങ്കം ഓഫാക്കിയത്.

വൈദ്യതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഒന്നര മണിക്കൂറിലധികം ദേശീയപാത ഉപരോധിച്ചു.നേരത്തെ ഇതേ രീതിയിൽ ബിജെപി പ്രകടനത്തിനിടയിൽ വൈദ്യതി ബന്ധം വിച്ഛേദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിനിടയിലാണ് ഇന്നലെ വീണ്ടും തെരുവ് വിളക്കുകൾ അണച്ചത്

bjpvadakara

.വടകര ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജൻ,സി.ഐ.മധുസൂദനൻ നായർ എന്നിവർ സ്ഥലത്തെത്തി കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദുതി പുനഃ സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.ഇതേ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അനുമതിയില്ലാതെ പ്രകടനം നടത്തി ദേശീയ പാതയിലെ ഗതാഗതം തടസ്സ പെടുത്തിയതിന് ബിജെപി പ്രവർത്തകർക്കെതിരെ കേസ്സെടുത്തതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+