തലസ്ഥാനത്ത് ലൈറ്റ് മെട്രോ; 27 സ്റ്റേഷനുകള്‍: ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം: ഇതാണ് റൂട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നു. ലൈറ്റ് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കും. തിരുവനന്തപുരം പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കല്‍ വരെ 31 കിലോമീറ്ററാണ് ലൈറ്റ് മെട്രോ ഓടുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യവും സ്വപ്നവുമാണ് പൂവണിയുന്നത്. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈന്‍മെന്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ലൈറ്റ് മെട്രോ പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. ഈ റൂട്ടില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ലൈറ്റ് മെട്രോയുടെ നിര്‍മാണം കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ഈ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ.
ലൈറ്റ് മെട്രോ വരുന്നതോടെ തലസ്ഥാന നഗരിയുടെ ദീര്‍ഘകാല ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവില്‍ കൊച്ചിയില്‍ മാത്രമാണ് മെട്രോയുള്ളത്. തിരുവനന്തപുരം മെട്രോയ്ക്ക് പിന്നാലെ കോഴിക്കോടും പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ആദ്യഘട്ട അലൈന്മെന്റ് അംഗീകാരം നല്‍കിയത്.
തിരുവനന്തപുരത്ത് മെട്രോ പദ്ധതി ഒരു ദശാബ്ദം മുമ്പ് വിഭാവനം ചെയ്തതാണെങ്കിലും പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഉള്ള തിരുവനന്തപുരത്ത് മെട്രോ വന്നാല്‍ അത് നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും. നഗരത്തിന്റെ രൂക്ഷമായ ഗതാഗതക്കുരുക്കിനും
പ്രയോജനം ചെയ്യും.
ചെറു നഗരങ്ങളുടെ ഗതാഗത ആവശ്യങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്നതാണ് ലൈറ്റ് മെട്രോ. മെട്രോയെ അപേക്ഷിച്ച് കുറഞ്ഞ നിര്‍മ്മാണ ചിലവും പരിപാലനവും ആണ് മെട്രോ ലൈറ്റിന്റെ സവിശേഷത. റോഡ് നിരപ്പില്‍ പ്രത്യേകം വേര്‍തിരിച്ച ലൈനുകളിലൂടെയാണ് ലൈറ്റ് മെട്രോ ഓടുന്നത്. മണിക്കൂറില്‍ പരമാവധി വേഗം 60 കിലോമീറ്റര്‍ ആണ്. വൈദ്യുതി ഉപയോഗിച്ചാണ് സാധാരണ ലൈറ്റ് മെട്രോ പ്രവര്‍ത്തിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications