കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപം തെളിയിക്കല്‍ അശാസ്തീയമെന്ന് മുഖ്യമന്ത്രി;'സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചവും തെളിയണം'

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയുടെ ഇരുട്ടിനെ അകറ്റാന്‍ ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ഇന്നലെ വിളക്ക് കൊളുത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, ഹര്‍ഷവര്‍ധന്‍, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം തന്നെ ഇതിന്റെ ഭാഗമായിരുന്നു.

കേരളത്തിലെ ജനങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വിളക്ക് തെളിയിക്കലിന്റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയും വിളക്ക് തെളിയിച്ചിരുന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റ് മന്ത്രിമാരുടേയും ഓഫിസിലേയും ജീവനക്കാന്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയിച്ച് ഇതിന്റെ ഭാഗമായിരുന്നു. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

pinarayi

തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും മുഖ്യന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം വെളിച്ചം തെളിയിക്കുന്നത് മല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം തെളിയിക്കുന്നത് നല്ല കാര്യമാണ്. 'ദീപം തെളിയിക്കുന്നതിനോടൊപ്പം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയിക്കേണ്ടതുണ്ട്. അത് പിന്നീട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രധാനമന്ത്രി പറഞ്ഞതിനെ എതിര്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. അദ്ദേഹം പ്രധാനമന്ത്രിയാണ്. ആ നിലക്ക് അദ്ദേഹം പറയുന്നതിനെ നിലവിലെ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത് നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. 122 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു.

323 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 152804 പേരാണ് നിരീക്ഷണത്തിലുള്ളത്. 152009 പേര്‍ വീടുകളിലും 895 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.

English summary
Light Off Campaign Is Unscientific; But Wont Oppose Said Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X