കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന് മമ്മൂട്ടിയുടെ ഉപദേശം, മറ്റുള്ളവര്‍ക്കും ബാധകം!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും മുസ്ലിങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് നടന്‍ മമ്മൂട്ടി. നിലവിളക്ക് കത്തിക്കുക എന്നത് ഒരു മതത്തിന്റെയും ആചാരമല്ല. ഞാനൊരു മുസ്ലിമാണ്. താന്‍ നോമ്പ് എടുക്കാറുണ്ട്. നോമ്പ് മാത്രമല്ല, മുസ്ലിമിന്റെ മതാചാരപ്രകാരം തന്നെ ജീവിക്കുന്ന ആളാണ് താനും. പല ചടങ്ങുകളിലും താന്‍ വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നം? - താരം ചോദിച്ചു.

പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങിനിടെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്. മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം അബ്ദുറബ്ബിന് കൈമാറിയെങ്കിലും മന്ത്രി നിലവിളക്ക് വാങ്ങി കൊളുത്താന്‍ തയ്യാറായില്ല. പൊതു ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ അബ്ദുറബ്ബ് ഇതിന് മുമ്പും വിസമ്മതിച്ചിട്ടുണ്ട്.

 പറയാനുള്ളത് പറഞ്ഞു

പറയാനുള്ളത് പറഞ്ഞു

തുടര്‍ന്ന് ഈ വിഷയം ഒരു ചര്‍ച്ചയായപ്പോഴാണ് മമ്മൂട്ടി തന്റെ കാര്യം വിസമ്മതിച്ചത്. നിലവിളക്ക് കൊളുത്തുന്നതും ഏതെങ്കിലും മതത്തിന്റെ ആചാരമല്ല.

അബ്ദുറബ്ബിനോട് മാത്രമല്ല

അബ്ദുറബ്ബിനോട് മാത്രമല്ല

അബ്ദുറബ്ബ് മാത്രമല്ല മുസ്ലിം ലീഗിന്റെ പല നേതാക്കളും നിലവിളക്ക് കൊളുത്താന്‍ വൈമനസ്യം കാണിക്കാറുണ്ട്. അവര്‍ക്ക് കൂടിയുള്ള ഉപദേശമായി മമ്മൂട്ടിയുടെ വാക്കുകള്‍.

മമ്മൂട്ടിക്ക് പിന്തുണ

മമ്മൂട്ടിക്ക് പിന്തുണ

ചടങ്ങ് ഉത്ഘാടനം ചെയ്യാനെത്തിയ പി ജെ കുര്യനും മമ്മൂട്ടിയെ പിന്തുണച്ച് സംസാരിച്ചു.

വിളക്ക് മാത്രമല്ല യോഗയും

വിളക്ക് മാത്രമല്ല യോഗയും

നിലവിളക്ക് മാത്രമല്ല, ഒരു പടി കൂടി കടന്ന് യോഗയും മതാചാരങ്ങളുടെ ഭാഗമല്ല എന്ന് പറഞ്ഞാണ് കുര്യന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

മുമ്പും പറഞ്ഞിട്ടുണ്ട്

മുമ്പും പറഞ്ഞിട്ടുണ്ട്

പാര്‍ലമെന്റില്‍ അടക്കം ഇക്കാര്യം താന്‍ അവതരിപ്പിച്ചിട്ടുള്ളതാണ് എന്നും കുര്യന്‍ പറഞ്ഞു.

English summary
Lighting a lamp is not a religious ceremony, Mammootty tells Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X