കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗത്തറയില്‍ വിളക്ക് വയ്ക്കുന്ന മുസ്ലീം കുടുംബം... കേരളത്തില്‍ തന്നെ!!!

Google Oneindia Malayalam News

പെരുമ്പാവൂര്‍: മുസ്ലീം ലീഗിലും മുസ്ലീം സംഘടനകളിലും ഇപ്പോള്‍ നിലവിളക്കാണ് പ്രശ്‌നം. സമസ്തയില്‍ ഇതിന്റെ പേരില്‍ അച്ചടക്ക നടപടി വരെ വന്നു. എന്നാല്‍ നിലവിളക്ക് അത്ര പ്രശ്‌നമുള്ള ഒന്നാണോ... വിശ്വാസം, അതല്ലേ എല്ലാം... അല്ലേ!!!

മത സൗഹാര്‍ദ്ദത്തിന്റെയെന്നോ വിശ്വാസത്തിന്റെയെന്നോ പരസ്പര ബഹുമാനിത്തിന്റെയെന്നോ... ഉത്തമ മാതൃക എന്ന് ഇതിനെ വിളിയ്ക്കാമോ എന്നറിയില്ല. എങ്കിലും പെരുമ്പാവൂരില്‍ നിന്നുള്ള ഈ വാര്‍ത്ത അല്‍പം 'പ്രകാശം പരത്തുന്നത്' തന്നെയാണ്.

24 വര്‍ഷമായി സ്വന്തം പറമ്പിലെ നാഗത്തറ സംരക്ഷിച്ച് പോരുന്ന, വിളക്ക് തെളിയ്ക്കുന്ന ഒരു മുസ്ലീം കുടുംബത്തെ സംബന്ധിച്ച വാര്‍ത്തയാണ് ദ ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

Assia and Abubacker

പെരുമ്പാവൂര്‍ കൊച്ചുവള്ളം സ്വദേശിയായ സികെ അബൂബക്കറിന്റേയും ഭാര്യ ആസ്യയുടേയും ജീവിതമാണിത്. പാരമ്പര്യമായി കിട്ടിയ 27.5 സെന്റ് സ്ഥലത്തിനുള്ളിലാണ് ഒരു നാഗത്തറയുള്ളത്. ഇക്കാലമത്രയും അത് നോക്കി നടത്തുന്നത് ഇവര്‍ തന്നെയാണ്.

എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് അത്ര എളുപ്പമൊന്നും അല്ല. സ്വസമുദായത്തിന്റെ തന്നെ വിവിധ കോണുകളിള്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. ഇതുകൊണ്ട് തൊട്ടടുത്തുള്ള പള്ളിയില്‍ പോലും അബൂബക്കര്‍ പോകാറില്ലത്രെ. പലതവണ നാഗത്തറ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓരോ തവണയും പോലീസ് സംരക്ഷണത്തില്‍ അബൂബക്കര്‍ തന്നെ അവ പുനര്‍ നിര്‍മിച്ചു.

അവസാന ശ്വാസം വരെ നാഗത്തറ സംരക്ഷിയ്ക്കും എന്നാണ് അബൂബക്കറും ആസ്യയും പറയുന്നത്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിയ്ക്കണം എന്നതാണ് ഇവര്‍ കാത്തുസൂക്ഷിയ്ക്കുന്ന മഹത്തായ ചിന്ത. മകന്‍ മുജീബ് റഹ്മാനൊപ്പമാണ് ഇപ്പോള്‍ അബൂബക്കറും ആയിഷയും താമസം.

English summary
Every day, 66-year-old Assiya- wife of Abubacker- lights a traditional Kerala lamp in her house, which is located close to a naagathara on the family’s 27.5-cent property.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X