കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ മിന്നൽ രക്ഷാചാലകം വേണം

Google Oneindia Malayalam News

കുട്ടമ്പുഴ: കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലവും ഇഞ്ചത്തൊട്ടി നിവാസികളുടെ യാത്രമാർഗവുമായ തൂക്കുപാലത്തിൽ മിന്നൽ രക്ഷ ചാലകം പിടിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഒരാഴ്ച്ച മുമ്പ് തൂക്കുപാലം കാണാൻ വന്ന ഗോകുൽ എന്ന കുട്ടിക്ക് പാലത്തിൽ വെച്ച് മിന്നലേറ്റിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഗോകുൽ രക്ഷപെട്ടത്.

ദിവസവും നൂറോളം വിനോദ സഞ്ചാരികൾ ഈ പാലം കാണാൻ വരുന്നുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവരാണ് കൂടുതലും. ബോട്ടിങ്ങിലും കയാക്കിങ്ങിലും മറ്റും മതിയായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ ഈ സഞ്ചാരികൾ കൂടുതൽ സമയം കണ്ടെത്തുന്നത് പാലത്തിൽ നിൽക്കാനാണ്. പാലത്തിൽ നിന്നു പെരിയാറിന്റെ വശ്യതയും കാനന ഭംഗിയും ആസ്വദിക്കാൻ ആണ്. കോതമംഗലത്തെ വിനോദ സഞ്ചാര മേഖലയായ ഇഞ്ചത്തൊട്ടി തൂക്കുപാലം തികച്ചും വേദനാജനകമായ സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

bridge

പരിസരവാസികൾ ബൈക്ക് കയറ്റുന്നതും പാലം കാണാൻ വരുന്നവർ ആട്ടിയുലക്കുന്നതും പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നു. അധികാരികൾക്ക് മിന്നൽ രക്ഷാചാലകം കൊണ്ട് വരണമെന്ന് നിവേദനം നൽകിയിട്ടും ആരും പാലത്തിൽ വന്നു നോക്കുന്ന പോലുമില്ല. മിന്നൽ രക്ഷ ജാലകം കൊണ്ടുവന്നാൽ വൻ ഭീതിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും എന്നാണ് പലരും പറയുന്നത്. നമ്മുടെ നാട്ടിലെ പല വിനോദ സഞ്ചാര മേഖലയും മതിയായ സുരക്ഷാ നൽകുന്നില്ല, ഇത് ബാധിക്കുന്നത് നമ്മുടെ നാടിനുഇത്രയും ഭംഗിയുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ നടന്നാൽ മാത്രമേ അധികാര വർഗം ഉണരത്തൊള്ളൂ എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. തൂക്കുപാലം അത് ആളുകൾ ഭയക്കുന്നതാകരുത്. എത്രയും പെട്ടെന്ന് തന്നെ ഇവിടെ മിന്നൽ രക്ഷ ജാലകം

English summary
lightning resistancy in inchathotty hanging bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X