കന്യാമറിയം കന്യകയോ? ദൈവാവിഷ്ടർക്കെതിരെ വന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് എഴുത്തുകാരി
കൊച്ചി: ദൈവാവിഷ്ടർ എന്ന നോവലിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് യുവ എഴുത്തുകാരി ലിജി മാത്യു. യേശുവിന്റെ ജിവിതത്തെ മറ്റൊരു കോണിലൂടെ നോക്കികാണുന്ന യുവ എഴുത്തുകാരിയാണ് ലിജി മാത്യു. ദൈവാവിഷ്ടര്‍ എന്ന പുസ്തകത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍, അതില്‍ ഇതിവൃത്തപരമായി വന്ന ചില പരാമര്‍ശങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത വിവാദം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
പുസ്തകം വായിക്കുക പോലും ചെയ്യാതെയാണ് തനിക്കെതിരേയും പുസ്തകത്തിനെതിരേയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഓരോരുത്തരും നടത്തുന്നതെന്ന് ലിജി മാത്യു പറഞ്ഞതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ''നമ്മുടെ സഭയില്‍ തന്നെയുള്ള ഒരു വ്യക്തി ഇങ്ങനെയൊരു നോവല്‍ എഴുതിയിട്ടുണ്ട്. ഒരാളും അത് വായിച്ചു പോകരുത്'' എന്ന നിര്‍ദേശമാണ് ഒരു പള്ളീലച്ഛന്‍ വിശ്വാസികളോട് പറഞ്ഞിരിക്കുന്നത് പുസ്തകം വായിക്കാതെ എങ്ങിനെയാണ് വിമർശിക്കുക എന്നും ലിജി പറയുന്നു.

രൂക്ഷ വിമർശനം
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ ആക്രമണമാണ് എഴുത്തുകാരിക്ക് നേരെ ഉയരുന്നത്. ജനപ്രീതിയും, നോവലിന്റെ വിറ്റുവരവുമാണ് എഴുത്തുകാരി ലക്ഷ്യം വയ്ക്കുന്നതെന്ന ആക്ഷേപവും ചിലര്‍ ഉയര്‍ത്തുന്നു.

തെറ്റായ വികാരം ഉണ്ടാക്കുന്നു
ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വന്ന വാര്‍ത്തയില്‍ പറയുന്നത് ജറുസലേം ദേവാലയത്തിലെ ഹന്നാസ് എന്ന പുരോഹിതന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കന്യാമറിയത്തിലുണ്ടായ കുഞ്ഞാണ് യേശു എന്നാണ് ദൈവാവിഷ്ടര്‍ എന്ന നോവലില്‍ പറയുന്നതെന്നാണ്. ഇത് മാത്രം എടുത്ത് ഹൈലൈറ്റ് ചെയ്യുന്നതിലൂടെ ജനങ്ങളുടെ മനസില്‍ തെറ്റായ വികാരം ഉണ്ടാക്കുകയാണ്.

കുഞ്ഞ് സൂചന മാത്രം
യഥാര്‍ഥത്തില്‍ ഈ നോവല്‍ സൂക്ഷമ നിരീക്ഷണത്തോടെ വായിക്കുന്നവര്‍ക്ക് യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കുഞ്ഞ് സൂചന നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു.

കന്യാമറിയം ഗർഭം ധരിച്ച സംഭവം
കന്യാമറിയം ഗര്‍ഭം ധരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരത്തി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയല്ല നോവലിൽ ചെയ്തിരിക്കുന്നതെന്നും എഴുത്തുകാരി ലിജി മാത്യു പറയുന്നു.

കന്യാമറിയത്തെ കന്യക എന്ന് വിളിക്കാൻ കഴിയില്ല
സ്ത്രീകളില്‍ ഒരുവള്‍ പുരുഷ സംസര്‍ഗമില്ലാതെ താന്‍ ഗര്‍ഭവതിയായി എന്ന് വാദിച്ചാല്‍ ആ വാദം നമുക്ക് ശുദ്ധ നുണയായി തോന്നും. അതുകൊണ്ട് തന്നെ കന്യാമറിയത്തെ കന്യക എന്ന് വിളിക്കാനാകില്ല.

രൂക്ഷ പ്രതികരണങ്ങൾ
യുക്തിഭദ്രമായി തോന്നാത്ത വിശ്വാസങ്ങളെ തുറന്നു പറയുകയാണ് ദൈവാവിഷ്ടറിലെന്ന് ലിജി മാത്യു പറയുന്നതായി ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തകള്‍ വന്നതോടെ രൂക്ഷ പ്രതികരണമായിരുന്നു ഉയര്‍ന്നു വന്നത്.

ചില നിഗമനങ്ങൾ
ഞാന്‍ വായിച്ചതില്‍ നിന്നും എത്തിച്ചേര്‍ന്ന ചില നിഗമനങ്ങളില്‍ നിന്നും, എഴുതാതിരിക്കാന്‍ കഴിയാത്ത വിധം കഥ അലട്ടിയത് കൊണ്ടുമാണ് ദൈവാവിഷ്ടറിന്റെ രചനയിലേക്ക് കടന്നത്. ബൈബിളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കാരണം-പ്രതിഫലനം എന്ന രീതിയില്‍, യുക്തിസഹമായിട്ട് അവതരിപ്പിക്കാവുന്ന, അത്ഭുതാംശങ്ങളെ മാറ്റിനിര്‍ത്തിയാല്‍ എന്ത് സംഭവിക്കാം എന്ന രീതിയില്‍ ഒരു കഥാ ഘടനയാണ് രൂപപ്പെടുത്തിയതെന്നും എഴുത്തുകാരി പറയുന്നു.

യഹൂദപ്രമാണിയായ അരിമഥ്യക്കാരന്‍ ജോസഫിന്റെ തന്ത്രം
യഹൂദരുടെ രാജാവും രക്ഷകനും നായകനുമായി മാറിയ ക്രിസ്തുവിനെ റോമാക്കാരും യഹൂദപുരോഹിതരും ചേര്‍ന്ന് കുരിശില്‍ തറച്ചത് യഹൂദപ്രമാണിയായ അരിമഥ്യക്കാരന്‍ ജോസഫിന്റെ തന്ത്രം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭാവനയുടെ അകമ്പടി കൂടി കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ദൈവാവിഷ്ടർ എന്ന നോവലിൽ.

നോവൽ ഭാവനസൃഷ്ടി
കുറേയൊക്കെ ഭാവന ഉള്‍പ്പെടുത്തി വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണ് ദൈവാവിഷ്ടര്‍. അത് ഒരു ചരിത്ര ഗ്രന്ഥമല്ല, നോവലാണ്. നോവല്‍ എപ്പോഴും ഒരു ഭാവനാ സൃഷ്ടിയാണെന്നും എഴുത്തുകാരി പറയുന്നു.

നാല് സുവിശേഷങ്ങൾ
പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളുടെ ആധികാരികതയാണ് പലരും ചോദ്യം ചെയ്യുന്നത്. എന്നാല്‍ ബൈബിളില്‍ അംഗീകൃതമായ നാല് സുവിശേഷങ്ങളാണ് ഉള്ളത്. ഇതിന്റെ ആധികാരികത ഏത് ചരിത്ര ഗവേഷകനാണ് സത്യമാണെന്ന് പറഞ്ഞിട്ടുള്ളതെന്നും ലിജി മാത്യു ചോദിക്കുന്നു.

നോവൽ വായിക്കുമ്പോൾ ഞെട്ടലുണ്ടാകും
അടിയുറച്ചു പോയ വിശ്വാസങ്ങള്‍ ഉണ്ടാകാം. മറിയത്തിന് ദിവ്യ ഗര്‍ഭത്തിലൂടെ ഉണ്ടായ കുഞ്ഞാണ് യേശു എന്നതുള്‍പ്പെടെയുള്ള വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടായേക്കാം. എന്നാല്‍ ആരുടേയും മനസ് കെടുത്തണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications