ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്
തിരുവനന്തപുരം; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി.93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടി, ഓസ്കാർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലാണിത്.
കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍
Recommended Video

യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാർച്ച് 5-9 വരെ നടക്കും. മാർച്ച് 15 ന് ഓസ്കാർ നോമിനേഷൻ പ്രഖ്യാപിക്കും. ഏപ്രിൽ 25 നാണ് ചടങ്ങ്.രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. തീയേറ്ററിലും മികച്ച പ്രക്ഷക പ്രതികരണം നേടിയ ചിത്രം എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. എസ് ഹരീഷും ആര്‍ ജയകുമാറുമായിരുന്നു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ആന്റണി വര്‍ഗ്ഗീസ് ചെമ്പന്‍ വിനോദ്, സാബുമോന്‍ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദർപ്പിച്ചിരുന്നു.












Click it and Unblock the Notifications