കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല'; പൗരത്വ നിയമത്തിനെതിരെ ലിജോ ജോസ്

Google Oneindia Malayalam News

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്ന് ലിജോ പ്രതികരിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല', പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ച് ലിജോ ജോസ് കുറിച്ചു. നേരത്തേയും നിയമത്തിനെതിരെ ലിജോ രംഗത്തെത്തിയിരുന്നു.

 lijo

നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ദത് ഇവിടെ നടക്കില്ലെന്ന് ഇയാള് പറയുന്നു' എന്ന കുറിപ്പായിരുന്നു ലിജോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതേസമയം സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത് , പൃഥ്വിരാജ്, റിമ കല്ലിങ്കല്‍ ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, ഷെയിന്‍ നിഗം എന്നീ താരങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
Kerala hartal today, no change in exams

ജാമിയ ആന്‍റ് അലിഗഡ്.. ഇത് ഭീകരത എന്നായിരുന്നു പാര്‍വ്വതി കുറിച്ചത്. വിപ്ലം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത് എന്നായിരുന്നു പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജിന്‍റെ പ്രതികരണം. അതേസമയം യുവതലമുറ പ്രതികരിച്ചിട്ടും സിനിമയിലെ മുതിര്‍ന്ന താരങ്ങളായ മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ മൗനം പാലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

പോലീസുകാർക്ക് രക്ഷയില്ല, മേലുദ്യോഗസ്ഥരുടെ പീഡനം രൂക്ഷം, പരാതിയുമായി ഭാര്യമാർ വനിതാ കമ്മീഷനിൽ!പോലീസുകാർക്ക് രക്ഷയില്ല, മേലുദ്യോഗസ്ഥരുടെ പീഡനം രൂക്ഷം, പരാതിയുമായി ഭാര്യമാർ വനിതാ കമ്മീഷനിൽ!

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍! വിദ്യാര്‍ത്ഥികള്‍ അല്ല ക്രമിനുകളെന്ന് പോലീസ്ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍! വിദ്യാര്‍ത്ഥികള്‍ അല്ല ക്രമിനുകളെന്ന് പോലീസ്

'കാമ്പസുകളെ അടിച്ചമർത്താനുള്ള നീക്കം അധികാര കസേരക്ക് ഇളക്കം തട്ടുന്നുവെന്ന ഭീതിയിൽ നിന്ന്''കാമ്പസുകളെ അടിച്ചമർത്താനുള്ള നീക്കം അധികാര കസേരക്ക് ഇളക്കം തട്ടുന്നുവെന്ന ഭീതിയിൽ നിന്ന്'

English summary
Lijo Jose Pellisery against CAB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X