കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈക്കും ഷെയറും നന്‍മയ്ക്കാവണം; വീഡിയൊ സന്ദേശത്തില്‍ ഹൈദരലി തങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ജനങ്ങളെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയയെ തിന്‍മയുടെയും വിദ്വേഷത്തിന്റെയും പ്രചരണത്തിന് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അനാവശ്യ ഷെയറുകളും ലൈക്കുകളും ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

വിദ്വേഷം വളര്‍ത്തുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതായ ഒന്നും ഷെയര്‍ ചെയ്യരുത്. മറ്റുള്ളവരെ പരിഹസിക്കാനോ ഇകഴ്ത്താനോ മറ്റുള്ളവര്‍ക്ക് എതിരായോ നമ്മള്‍ ചെയ്യുന്ന ഓരോ ഷെയറും നമ്മെ തന്നെ തിരിഞ്ഞുകുത്തുമെന്ന് ഓര്‍ക്കണം. ഷെയറുകളും ലൈക്കുകളും നന്മയിലൂന്നിയായിരിക്കണം. അപ്പോള്‍ അതൊരു സല്‍കര്‍മമാവുമെന്നതില്‍ സംശയമില്ലെന്നും തങ്ങള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

hyderali-thangal

മനുഷ്യന്റെ സൗഹൃദങ്ങളെ നിലനിറുത്തുവാനും പുതുക്കുവാനുമൊക്കെയാണ് സോഷ്യല്‍ മീഡിയ രൂപം കൊണ്ടത്. ഏതിനും ഒരു ദോഷമുണ്ടെന്നതു പോലെ ഇതിലും നല്ലതും, ചീത്തയുമായ വശങ്ങളുണ്ട്. എല്ലായിടങ്ങളിലും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലും ഇടപെടലുകളെല്ലാം നന്മയിലൂന്നിയായിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ധാര്‍മികമായും നിയമപരമായും പാടില്ലാത്തതാണ്.

വിപ്ലവങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുമെന്ന് നാം തിരിച്ചറിഞ്ഞതാണ്. ഹിന്ദുവും മുസ്്‌ലിമും കൃസ്ത്യാനിയുമെല്ലാം സന്തോഷത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന നാടാണിത്. വിവിധ മതങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയും ഭാഗമാണ് എല്ലാവരും. ഇവിടെ തീപ്പൊരി ചിതറിയിടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല ചര്‍ച്ചകളും പോസ്റ്റുകളും. മറ്റുള്ളവര്‍ വിദ്വേഷം വളര്‍ത്താനും കലാപം വളര്‍ത്താനും ചട്ടുകമാക്കുന്നില്ലെന്ന് രണ്ടു വട്ടം ആലോചിക്കണം.

ആരുടെയും വാക്കും പ്രവൃത്തിയും അന്യന്റെ അയല്‍ക്കാരന്റെ സഹോദര മതാക്കാരന്റെ വിശ്വാസത്തെയും ആചാരത്തെയും കുറ്റപ്പെടുത്തുന്നതാകരുത്. മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ അസഭ്യം പറയരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. ഓരോ പോസ്റ്റിനും കമന്റിനും ലൈക്കിനും മുമ്പ് നബിയുടെ, 'നന്മ പറയുക അല്ലെങ്കില്‍ മൗനം പാലിക്കുക' എന്ന വചനം ഓര്‍ക്കണമെന്നും ഹൈദരലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

English summary
like and share for peace says panakad hyderali thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X