കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അയോധ്യ വിധി അംഗീകരിച്ചത് പോലെ ശബരിമല വിധിയും അംഗീകരിക്കണമെന്ന് കടകംപള്ളി

Google Oneindia Malayalam News

അയോധ്യയിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത ബിജെപി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല സന്ദർശിക്കാനും പ്രാർത്ഥിക്കാനുമുള്ള അനുമതി നൽകികൊണ്ടള്ള കോടതി വിധിയും അംഗീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയിൽ ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ സജീവമാകുന്നു;നഗരത്തിൽ ഗുണ്ട നേതാവിന്റെ പാർട്ടി!!തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ സജീവമാകുന്നു;നഗരത്തിൽ ഗുണ്ട നേതാവിന്റെ പാർട്ടി!!

"ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും" ശബരിമലയിലേക്ക് പോകുന്നതിനോട് ബിജെപി അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ ഒ രാജഗോപാൽ ശബരിമലയിലെ തീർത്ഥാടകർക്ക് വേണ്ടി എന്തൊക്കെ മുൻ കരുതലുകളാണ് സർക്കാർ സ്വീകരിച്ചതെന്ന് ചോദിച്ചിരുന്നു. "നിരീശ്വരവാദികളെയും ഇടതുപക്ഷ പ്രവർത്തകരെയും ശബരിമലയിൽ കയറാൻ സർക്കാർ പിന്തുണച്ചതുകൊണ്ട് തന്നെ ശബരിമലയിലേക്കുള്ള ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഒ രാജഗോപാൽ വ്യക്തമാക്കി.

Kadakampally Surendran

ദയവായി കഴിഞ്ഞ തവണത്തേത് പോയെ സാമൂഹ്യ വിരുദ്ധരെയും അക്രമികളെയും ശബരിമലയിലേക്ക് പോകാൻ പ്രോത്സാഹിപ്പിക്കരുത്. നിങ്ങളെപ്പോലുള്ള വ്യക്തികളിൽ നിന്ന് സമൂഹം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, അയോദ്ധ്യ കേസ് വിധി വന്നു, നിങ്ങളുടെ പാർട്ടി അതിനെ തുറന്ന കൈകളാൽ സ്വാഗതം ചെയ്തു. സബരിമല വിഷയത്തിലും ഇതേ മനോഭാവം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഒ രാജഗോപാലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ശബരിമലയിൽ 1,161 ടോയ്‌ലറ്റുകൾ, 160 കുളിമുറി, 150 മൂത്രപ്പുരകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 6,500 ഓളം ഭക്തരുടെ പവിത്രമായ വഴിപാടുകൾ സൂക്ഷിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് അടിയന്തര മെഡിക്കൽ സെന്ററുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

English summary
Like Ayodhya, Go by Supreme Court Verdict on Sabarimala: Kadakampally to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X