ആർഎസ്എസിനെ പോലെ മൗദൂദികൾ മുസ്ലിം സമൂഹത്തെ വർഗീയമായി ഏകീകരിക്കാൻ ശ്രമിക്കുന്നു: പി ഹരീന്ദ്രന്‍
പാലത്തായി പീഡനക്കേസ് നിരന്തരം വിവാദമാക്കുന്നതിലൂടെ മൗദൂദികൾ ലക്ഷ്യമിടുന്നത് സിപിഎം വിരുദ്ധമായ മുസ്ലിം ധ്രുവീകരണമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍. പീഡനക്കേസ് പ്രതി പത്മരാജൻ ശിക്ഷിക്കപ്പെട്ടതോടെ ഇരയായ പെൺകുട്ടിക്ക് നീതി ലഭിച്ചുവല്ലോ എന്ന ആശ്വാസമാണ് നീതിബോധമുള്ള എല്ലാ മനുഷ്യർക്കും ഉണ്ടായത്. എന്നാൽ വിധി പറയുന്നതിന് ഒരു ദിവസം മുമ്പ് മുതൽ മൗദൂദി ചാനൽ ' കേസ് വെറുതെ വിടാനുള്ള സാധ്യതകൾ ' പ്രവചിച്ചുകൊണ്ട് തങ്ങൾ നേരത്തെ ഉയർത്തി കൊണ്ടിരുന്ന വാദങ്ങളെ കൂടുതൽ ആക്രമണോത്സുകതയോടെ കത്തിച്ചു നിർത്താൻ ഒരുക്കം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് പ്രതി പത്മരാജന് കനത്ത ശിക്ഷ തന്നെ കോടതി വിധിച്ചു. കേസിനെ മുൻനിർത്തി കേരള പോലീസിനെയും പിണറായി സർക്കാരിനെയും സംഘി ചാപ്പയടിച്ച് വിഷം ചീറ്റാൻ ഒരുക്കിയതെല്ലാം നനഞ്ഞ പടക്കം ആയി ചീറ്റിപ്പോയി. കേരള പോലീസിന്റെ അന്വേഷണസംഘം മികച്ച അന്വേഷണത്തിലൂടെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെയും, അത് സമർത്ഥമായി കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ പ്രോസിക്യൂഷന്റെയും മികവിന്റെ ഫലമാണ് കോടതി വിധി. എന്നാൽ ഈ കാര്യം അവർ മറച്ചു പിടിക്കുന്നത് ആ സത്യം പറഞ്ഞാൽ തങ്ങൾ ഉദ്ദേശിക്കുന്ന ചാപ്പയടി നടക്കില്ലെന്നതുകൊണ്ട് മാത്രമായിരുന്നു.

പാലത്തായി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയും ബിജെപി നേതാവുമായ പത്മരാജൻ ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിച്ച കേരള പോലീസിനും, പ്രോസിക്യൂഷനും എൽഡിഎഫ് സർക്കാരിനും, ആ കുട്ടിക്കും, മാതാവിനും കുടുംബത്തിനും ഉള്ള നന്ദി ഞങ്ങളെ അറിയിക്കുകയുണ്ടായി. സാധാരണ നിലയിൽ കാര്യങ്ങൾ അവിടെ അവസാനിക്കേണ്ടതായിരുന്നില്ലേ. എന്നാൽ ' പിണറായി പോലീസും, കെ കെ ശൈലജ ടീച്ചറും രക്ഷിക്കാൻ ശ്രമിച്ചിട്ടും കോടതി ശിക്ഷിച്ചു ' എന്ന പുതിയൊരു വ്യാഖ്യാനം ചമച്ച് അവർ രംഗത്തെത്തി.
അത് അതേപടി ഏറ്റെടുത്ത എസ്ഡിപിഐയും ജമാഅത്തുകാരും മുസ്ലിം ലീഗും വീണ്ടും സിപിഎമ്മിനെയും ശൈലജ ടീച്ചറെയും സംഘ സംരക്ഷകർ എന്ന ചാപ്പയടിച്ച് വിഷയം വീണ്ടും സജീവമാക്കി. പത്മരാജന്റെ നാടായ കടവത്തൂരിൽ എസ്ഡിപിഐയും, മുസ്ലിം ലീഗും, ബിജെപിയും പ്രകടനങ്ങളും ,പ്രകോപനങ്ങളുമായി രംഗത്തെത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കടവത്തൂരിൽ എസ്ഡിപിഐ ഒരു പൊതുയോഗം സംഘടിപ്പിച്ച് പാലത്തായി കേസിന്റെ പേര് പറഞ്ഞ് സഖാവ് കെ കെ ശൈലജ ടീച്ചറെയും സിപിഐ എമ്മിനെയും അങ്ങേയറ്റം അധിക്ഷേപിച്ച് സംഘി ചാപ്പ അടിക്കുന്ന പ്രസംഗങ്ങൾ നടത്തി. തൊട്ടടുത്ത ദിവസം,അവിടുത്തെ മുതിർന്ന നേതാവായിരുന്ന സ. എ പി കുഞ്ഞി കണ്ണൻ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ എസ്ഡിപിഐയും ജമാഅത്തും, മുസ്ലിം ലീഗും പറഞ്ഞു പരത്തുന്ന നെറികെട്ട നുണയെ ശക്തമായ ഭാഷയിൽ ഞാൻ തുറന്നു കാണിക്കുകയായിരുന്നു.
ഈ വർഗീയവാദികൾക്ക് ഞങ്ങളെ എല്ലാവരെയും സംഘി ചാപ്പയടിച്ച് എന്ത് നുണയും പറഞ്ഞ് ആക്ഷേപിക്കാം അല്ലേ? അത് വർഗീയ പരാമർശമേ അല്ല അല്ലേ.എന്നാൽ നിങ്ങളുടെ രാഷ്ട്രീയ നിലപാടിനെതിരെവിമർശനം നടത്തിയാൽ അത് വർഗീയതയാണ് പോലും അല്ലേ. കടവത്തൂരിൽ ഞങ്ങൾക്കെതിരെ ഉന്നയിച്ച പെരും നുണകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിലെ ചെറിയൊരു ഭാഗം അടർത്തിയെടുത്ത് മുസ്ലിം സമൂഹത്തിൽ തെറ്റിദ്ധാരണയും മതവികാരവും ഇളക്കി വിടാൻ പാകത്തിൽ മീഡിയ വൺ വാർത്ത നൽകുകയും പിന്നീട് ദുർവ്യാഖ്യാനത്തോടെ അവർ തന്നെ തയ്യാറാക്കിയ പോസ്റ്റർ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉടൻ അതേറ്റെടുത്ത ലീഗുകാർ അടക്കമുള്ളവർ മൗദൂദികൾ തയ്യാറാക്കി നൽകിയ കണ്ണടകളിലൂടെയാണ് പിന്നീട് കാര്യങ്ങൾ കാണാൻ ശ്രമിച്ചത്.
ആർ എസ് എസ് എങ്ങനെയാണോ ഹിന്ദു സമൂഹത്തെ മുഴുവൻ വർഗീയമായി ഏകീകരിക്കാൻ ശ്രമിക്കുന്നത്, അതുപോലെ തന്നെയാണ് മൗദൂദികൾ മുസ്ലിം സമൂഹത്തെയും വർഗീയമായി ഏകീകരിക്കാൻ ശ്രമിക്കുന്നത്. ദൗർഭാഗ്യവശാൽ ആ സമുദായത്തിലെ പലരും അറിഞ്ഞോ അറിയാതെയോ അതിൽ വീണുപോകുന്നുമുണ്ട്. ഇത്തരം പ്രചരണങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുക വഴി മൗദൂദികൾ ഒരു സമുദായത്തെ മാത്രമല്ല നശിപ്പിക്കാൻ ശ്രമിക്കുന്നത് കേരളീയ സമൂഹത്തെ ആകെയാണ്. ഇത് തിരിച്ചറിയാൻ വൈകിയാൽ മുസ്ലിം ലീഗിനെയും അവരുമായി ചേർന്നു പോകുന്ന കോൺഗ്രസ്സിനെയും കാത്തിരിക്കുന്നത് അത്യഘാതമായ തകർച്ച ആയിരിക്കും
ശിക്ഷിക്കപ്പെട്ട പത്മരാജനെയോ ആർഎസ്എസിനെയോ ന്യായീകരിക്കാനോ രക്ഷിക്കാനോ സിപിഎമ്മിലെ ഒരാളും ഇന്നേവരെ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ആകാവുന്നതെല്ലാം ചെയ്തിട്ടുമുണ്ട്. ഈ കാര്യം ആ കുട്ടിക്കും മാതാവിനും കുടുംബത്തിനും അറിയാവുന്നതും ആണ്. സിപിഎമ്മുമായി ബന്ധം ഉണ്ടായിരുന്നവർ പോലും ഇത്തരം കേസിൽ ഉൾപ്പെട്ട ഘട്ടത്തിൽ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത പാർട്ടിയെ കുറിച്ചാണ് ബിജെപി നേതാവിനെ സംരക്ഷിച്ചു എന്ന നുണ നിങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന കാര്യമെങ്കിലും ഓർക്കണം
അന്ന് നാലാം ക്ലാസിൽ പഠിച്ചിരുന്ന ആ കുട്ടി ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുറേക്കൂടി മുതിർന്നൊരു പെൺകുട്ടിയാണ്. തുടർച്ചയായി വിവാദങ്ങൾ ഉണ്ടാക്കി ആ കുട്ടിയുടെയും കുടുംബത്തിന്റെയും സ്വസ്ഥതയും സമാധാനവും നശിപ്പിക്കരുത്. ഇനിയെങ്കിലും അവർ സമാധാനത്തോടെ ജീവിക്കട്ടെ
സിപിഎമ്മിനെയും അതിന്റെ നേതാക്കളെയും വർഗീയ ചാപ്പയടിച്ച് നേട്ടം കൊയ്യാം എന്ന് കരുതുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഇനിയും പോരാടുക തന്നെ ചെയ്യും. ഏത് വിഷയത്തെയും സാമുദായികമായി അവതരിപ്പിച്ച് സമൂഹത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന മൗദൂദികളോടൊപ്പം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എസ്ഡിപിഐക്കാരെയും ലീഗുകാരെയും തുറന്നു കാണിക്കുന്നതിൽ നിന്ന് നിങ്ങളുടെ ചാപ്പയടി ഭയന്ന് ഞങ്ങളാരെങ്കിലും പിന്മാറുമെന്ന് നിങ്ങളാരും പ്രതീക്ഷിക്കരുത്.
ആർഎസ്എസും ബിജെപിയും മുസ്ലിം ലീഗും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നണി ഉണ്ടാക്കിയും അധികാരത്തിന്റെ അപ്പക്കഷണം നുണഞ്ഞ് പാനൂർ രാഷ്ട്രീയത്തെ മലീമസമാക്കിയപ്പോഴും ഞങ്ങളുടെ സഖാക്കൾ ജീവനും ജീവിതവും നൽകി ആർ എസ് എസിനെതിരെ പോരാടുകയായിരുന്നു. ഒരു വിട്ടുവീഴ്ചയും കൂടാതെ അതിനിയും തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications