കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാം; നിയന്ത്രണങ്ങളോടെ... ഹോട്ട് സ്‌പോട്ടുകളില്‍ യാത്ര പാടില്ല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ മറ്റു ജില്ലകളിലേക്ക് യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട് സ്‌പോട്ടുകളില്‍ യാത്ര അനുമതിയുണ്ടാകില്ല. അല്ലാത്ത സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്വകാര്യ വാഹനത്തിലായിരിക്കണം യാത്ര. ഡ്രൈവറും മറ്റു രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാവൂ.

ഗ്രീന്‍ സോണില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴര വരെ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ഒരു ദിവസം അവധി നിര്‍ബന്ധം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരും. ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ പാര്‍സലുകള്‍ നല്‍കാന്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍ക്ക്

ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍ക്ക്

ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ ചെറുകിട ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കും. അഞ്ചില്‍ താഴെ ജീവനക്കാര്‍ മാത്രമേ ഇവിടെ പാടുള്ളൂ. ഓണ്‍ലൈന്‍ ടാക്‌സികള്‍ അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ ടാക്‌സിയിലുണ്ടാകാന്‍ പാടുള്ളൂ.

ചരക്കു വാഹനങ്ങള്‍ക്ക്

ചരക്കു വാഹനങ്ങള്‍ക്ക്

ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴര വരെ പുറത്തിറങ്ങാം. ഹോട്ട്‌സ്‌പോട്ടുകളില്‍ അനുമതിയുണ്ടാകില്ല. രാത്രിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. ടൂവിലറില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല.

തുറക്കാന്‍ പാടില്ല

തുറക്കാന്‍ പാടില്ല

ഞായറാഴ്ച ദിവസം പൂര്‍ണമായി അവധിയായി കണക്കാക്കണം. കടകളോ ഓഫീസുകളോ തുറക്കാന്‍ പാടില്ല. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രഭാത സവാരി ചില സ്ഥലങ്ങളില്‍ അനുവദിക്കും.

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പണം അടയ്ക്കുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ അനുമതി നല്‍കും. ഹോട്ട് സ്‌പോട്ടുകളിലെ പോസ്റ്റ് ഓഫീസുകളില്‍ ഈ അനുമതിയുണ്ടാകില്ല. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ തുറക്കാം.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam
 വൈദ്യുതി ചാര്‍ജ്

വൈദ്യുതി ചാര്‍ജ്

വ്യാവസായിക-വാണിജ്യ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വൈകി അടയ്ക്കുന്നവര്‍ക്കുള്ള സര്‍ച്ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാക്കി കുറയ്ക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കും. ഇളവുകളില്‍ ഓരോ പ്രദേശങ്ങള്‍ക്കും വ്യത്യാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?

ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനംഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം

English summary
Limited Inter districts travel allowed in Kerala; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X