Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിനി സിസ്റ്ററുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

സമാനതകളില്ലാത്ത പ്രളയത്തേയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. 37 ഓളം ജീവനുകള്‍ കവര്‍ന്ന് മഴക്കെടുതി വരുത്തി വെച്ച നാശനഷ്ടങ്ങള്‍ ഭീകരമാണ്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൃഷിയിടങ്ങള്‍ നശിച്ചു. റോഡുകളും പാലങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.മഴ ഇനിയും ശമിച്ചിട്ടില്ലാത്തതിനാല്‍ നാശനഷ്ടങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായും കണക്കാക്കാന്‍ സാധിച്ചിട്ടില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് വന്‍തുക തന്നെ വേണ്ടിവരും. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമേ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പൊതുജനങ്ങളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച പ്രതികരമാണ് ഈ അഭ്യര്‍ത്ഥനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചെറിയ സംഭാവനകളും

ചെറിയ സംഭാവനകളും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി, രവി പിള്ള, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയ വ്യവസായ പ്രമുഖരും സിനിമാ താരങ്ങളുമൊക്കെ ഇപ്പോഴും കോടിക്കണക്കിന് രൂപ സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഉന്നതശേഷിയിലുള്ള ഇവരുടെ സംഭാവനകളെക്കാളോടൊപ്പം പ്രശംസയര്‍ഹിക്കുന്നതാണ് മറ്റു ചില വ്യക്തികളുടെ ചെറിയ സംഭാവനകളും

വിഷ്ണു

വിഷ്ണു

മധ്യപ്രദേശില്‍ നിന്ന് കമ്പളിപ്പുതപ്പ് വില്‍ക്കാന്‍ കേരളത്തിലെത്തിയ വിഷ്ണു എന്ന യുവാവ് ആയിരുന്നു ഇത്തരത്തില്‍ ആദ്യം കേരളത്തിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയത്. മഴയില്‍ ദുരിതമനുഭവിക്കുന്നവാര്‍ക്കായി താന്‍വില്‍ക്കാന്‍ കൊണ്ടുവന്ന കമ്പളിപ്പുതപ്പ് മുഴുവന്‍ വിഷ്ണു സംഭാവന നല്‍കുകയായിരുന്നു.

സജീഷ്

സജീഷ്

ഓണം ആഘോഷിക്കാനും അവധിക്ക് ചിലവഴിക്കാനുമായി സൂക്ഷിച്ചു വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നിരവധി കൊച്ചുകുട്ടികളും മാതൃകയായി. നിപ്പ രോഗികളെ ചികിത്സക്കുമ്പോള്‍ വൈറസ് പടര്‍ന്ന് മരണത്തിന് കീഴടങ്ങിയ ലിനി നഴ്‌സിന്റെ ഭര്‍ത്താവ് സജീഷ് തന്റെ ആദ്യശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

ആദ്യശബളം

ആദ്യശബളം

ലിനിയുടെ മരണത്തേതുടര്‍ന്ന് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഈ ജോലിയില്‍ നിന്നുള്ള ആദ്യശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് സജീഷ് വ്യക്തമാക്കിയിട്ടുണ്ട്.

ബായ് ഇന്ദിര കൃഷ്ണന്‍

ബായ് ഇന്ദിര കൃഷ്ണന്‍

കടുത്ത ദാരിദ്രത്തില്‍ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയില്‍ ഓണത്തിന് നാട്ടില്‍ പോകാന്‍ കരുതി വെച്ച 490 രൂപയാണ് ബായ് ഇന്ദിര കൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 490 രൂപയും CMO Kerala യുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ് ബായ് ഇന്ദിര കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സാധാരണക്കാര്‍

സാധാരണക്കാര്‍

വ്യവസായ പ്രമുഖരുടേയും സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും സംഭാവനകളോടൊപ്പമോ അതിനേക്കാളോ പ്രധാന്യത്തോടെയാണ് അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന നിരവധി സാധാരണക്കാരുടെ സംഭാവനകളെ കാണുന്നത്.

ഓണ്‍ലൈനായി

ഓണ്‍ലൈനായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. tthps://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും.

നിങ്ങൾക്കും സംഭാവന നൽകാം

നിങ്ങൾക്കും സംഭാവന നൽകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+