കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തുള്ളി കണ്ണീർ പൊഴിയാതെ വായിക്കാനാകില്ല ലിനിയുടെ കത്ത്; കേരളത്തെ കണ്ണീരിലാഴ്ത്തിയ അവസാന വാക്ക്...

  • By Desk
Google Oneindia Malayalam News

"സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...

with lots of love"

ആശുപത്രിയിൽ പനിയുമായി മല്ലിട്ട് മരണക്കിടക്കയിൽ കിടക്കുമ്പോൾ ലിനി നഴ്സ് അവസാനമായി എഴുതിയത് ഇതായിരുന്നു. ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുമെങ്കിലും, ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചിരിക്കുകയയിയരുന്നു വീട്ടുകാർ. വിദേശത്തുള്ള അച്ഛൻ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് റിഥുലും സിദ്ദാർഥും. ഇതിനിടയിലാണ് അമ്മയെ മരണം തട്ടിയെടുത്തത്.

Lini

ലിനിയുടെ അവസാന കത്ത് കേരളത്തെ നൊമ്പരപ്പെടുത്തുകയാണ്. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് കേരളം. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെ വടകരയിലേക്ക് താമസം മറുകയായിരുന്നു.

അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. ആഗ്രഹിച്ച് പഠിച്ചതായിരുന്നു നേഴ്സിങ്. എന്നാൽ പഠിക്കാനെടുത്ത ലോൺ തിരിച്ചടയ്ക്കാനായില്ല. വീട്ടിൽ നോട്ടീസ് വരാൻ തുടങ്ങിയതോടെ വേറെ നിവൃത്തിയില്ലാതെ എന്‍ആര്‍എച്ച്എം സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. ഇത് ഏകദേശം ഒന്നരവർഷം ആകുന്നതേയുള്ളൂ. ഇതിനിടയിലാണ് വൈറസിന്റെ രൂപത്തിൽ ലിനിയെ മരണം കവർന്നെടുത്തത്.

English summary
Lini nurse last letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X