കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വർഷത്തെ ദേശിയ ഫ്ലോറൻസ് നൈറ്റിഗേൽ അവാർഡ് നഴ്സ് ലിനിക്ക്; കേന്ദ്രത്തിന്റെ ആദരം...

Google Oneindia Malayalam News

ദില്ലി: നേഴ്സ് ലിനിക്ക് കേന്ദ്രത്തിന്റെ ആദരം. ഈ വഷത്തെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്കേൾ പുരസ്ക്കാരം നിപ്പ രോഗികളെ ചികിത്സിക്കുന്നതിനിടെ മരണപ്പെട്ട നേഴ്സ് ലിനിക്ക് സമ്മാനിച്ചു. വ്യാഴാഴ്ച രാഷ്ട്രപതിയിൽ നിന്ന് ലിനിയുടെ ഭർത്താവ് സജീഷ് പി ഏറ്റുവാങ്ങി. അന്തർദേശിയ നഴ്സ് ദിനമായ ഇന്നലെ കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്സുമാര്‍ക്ക് സേവന മികവിനുള്ള പുരസ്ക്കാരം ലഭിച്ചു.

ഗുണനിവാരമുള്ളതും ചിലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ നഴ്സുമാർ പ്രധാന പങ്കുവഹിക്കുന്നുവെന്ന് രാഷ്ട്രപതി ചടങ്ങിൽ പറഞ്ഞു. സേവ, കരുണ, ശുശ്രൂഷ എന്നിവയുടെ പ്രതീകമാണ് നേഴ്സുമാരെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ സേവനങ്ങളുടെ മുഖമാണ് നഴ്സുമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Lini

അതേസമയം ശീയതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് ലിനിയുടെ ഭർത്താവ് സജീഷ് പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഹെഡ് നഴ്സ് എൻ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിങ് ഓഫിസർ പി.എസ്. മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയർ പിജി ഉഷാ ദേവി തുടങ്ങിയര്‍ മികച്ച സേവനത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.

English summary
Lini Puthussery, who died treating Nipah patient, honoured with National Florence Nightingale Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X