Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിനിയെ ആ ഒരു മുഖത്തോട് കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല, ഏറ്റവും നല്ല തീരുമാനമായിരുന്നു'; സജീഷ്

മലയാളികളുടെ മനസില്‍ എന്നും വിങ്ങുന്ന ഒര്‍മ്മയാണ് ലിനി സിസ്റ്റര്‍. രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ചായിരുന്നു സിസ്റ്റര്‍ ലിനി ഈ ലോകത്തോട് വിട പറഞ്ഞത്. ഏറെ ആഗ്രഹിച്ചായിരുന്നു ലിനി നഴ്‌സിംഗ് പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. ലിനിയുടെ മരണത്തിന് പിന്നാലെ മക്കളും ഭര്‍ത്താവ് സജീഷും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറി. അടുത്തിടെ സജീഷിന്റെയും മക്കളുടെയും ജീവിതത്തില്‍ പുതിയെരാള്‍ എത്തിയത്.

1

ലിനിയുടെ മക്കള്‍ക്ക് പുതിയൊരു അമ്മയായി പ്രതിഭയ്ക്കും സജീഷിനും നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വിശേഷങ്ങല്‍ പങ്കുവയ്ക്കാന്‍ സജീഷും കുടുംബവും ഫ്‌ളവേഴ്‌സിന്റെ ഒരു കോടിയിലേക്ക് എത്തിയിരിക്കുകയാണ്. തന്‍രെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ സജീഷ് പരിപാടിക്കിടെ പങ്കുവയ്ക്കുന്നുണ്ട്.

2

ആദ്യം കണ്ടപ്പോള്‍ തന്നെ മക്കള്‍ പ്രതിഭയെ അമ്മയെന്നാണ് വിളിച്ചതെന്ന് സജീഷ് നേരത്തെ പറഞ്ഞിരുന്നു. റിതുലിനും സിദ്ധാര്‍ത്ഥിനും അമ്മയും ചേച്ചിയുമായി ഇവരൊപ്പമുണ്ടാവുമെന്നായിരുന്നു സജീഷ് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു കോടിയുടെ എപ്പിസോഡിന്റെ പ്രോമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

3

ലിനിയുടെ മരണത്തെ കുറിച്ചും കുംടുംബാംഗങ്ങളെ പോലും മൃതദേഹം കാണിക്കാതെ സംസ്‌കരിച്ചതിനെ കുറിച്ചും എല്ലാം സജീഷ് പരിപാടിയില്‍ പറയുന്നുണ്ട്. മൃതദേഹം നല്ല രീതിയില്‍ സംസ്‌കരിക്കണം എന്ന് തന്നെയായിരുന്നു. അവരെ ഒന്നും കാണിക്കാതിരുന്നത് ഞാന്‍ ചെയ്ത ഏറ്റവും നല്ല കാര്യമായിരുന്നു. ലിനിയെ ആ മുഖത്തോട് കൂടി അമ്മയോ മക്കളോ കണ്ടിട്ടുണ്ടാവില്ല.

4

അവസാന നാളുകളില്‍ ലിനിയെ കാണാന്‍ പറ്റില്ലായിരുന്നു. ഓര്‍മ്മകളില്‍ എപ്പോഴും ആ ചിരിച്ച മുഖം തന്നെയാണുള്ളതെന്ന് സജീഷ് പറഞ്ഞു. ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ടാണ് ലിനി പോയത്. അമ്മ സ്വര്‍ഗത്തിലാണെന്നാണ് മൂത്ത മകന്‍ ഇളയമകനോട് പറഞ്ഞിട്ടുള്ളത്. ആകാശത്തിന് മേലെയാണ്.

5

വിമാനത്തില്‍ പോയാല്‍ നമുക്ക് അവിടെ എത്താനാവില്ല. അതിന്റെയും മുകളിലാണ് എന്നാണ് അവന്‍ പറയാറുള്ളത്. എല്ലാവരുടേയും മനസില്‍ മാലാഖയാണെങ്കില്‍ എന്റെ മനസില്‍ ദൈവമാണ് ലിനി എന്നായിരുന്നു പ്രതിഭ പറഞ്ഞത്. കുടുംബസമേതമായാണ് സജീഷ് പരിപാടിയിലേക്ക് എത്തിയത്.

6

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് സജീഷും പ്രതിഭയും വിവാഹിതരായത്. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളുായ ദേവപ്രിയ എന്നിലര്‍ സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.

7

ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചിരുന്നത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്സിയില്‍ ക്ലര്‍ക്കാണ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രതിഭ.സജീഷ് തന്നെയാണ് വിവഹാക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+