ചുംബിയ്ക്കാന്‍ വന്നോളൂ..മലപ്പുറത്തെ പിള്ളേര്‍ നോക്കിയിരിയ്ക്കില്ല, കൈയ്യും കാലും തല്ലിയൊടിക്കും
തിരുവനന്തപുരം: കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം..അടുത്തിടെ വേറിട്ട ഒരു സമരത്തിന് വേദിയായ മൂന്ന് നഗരങ്ങള്‍. സമരം..ചുംബന സമരം. കേരളത്തല്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചുംബന സമരം മലപ്പുറത്ത് എത്തിയാല്‍ എന്തായിരിയ്ക്കും അവസ്ഥ? മുന്‍പ് തന്നെ ചില മുന്നറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നു. ചുംബന സമരത്തെയും സമരത്തിനിറങ്ങുന്ന സ്ത്രീകളെയും അതിരൂക്ഷമായി വിമര്‍ശിയ്ക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയിരിയ്ക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍.' ലിപ് ലോക്ക്' എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട്ഫിലിം ചുംബന സമരക്കാര്‍ക്കുള്ള മലപ്പുറത്തുകാരുടെ ഒരു ഉഗ്രന്‍ താക്കീത് തന്നെയാണ്.
മലപ്പുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഷോര്‍ട്ട്ഫിലുമമായി രംഗത്തെത്തിയിരിയ്ക്കുന്നത്. കരാക്ക് ആന്റ് കോ ഗ്രൂപ്പാണ് വീഡിയോ പുറത്തിറക്കിയത്. ഷാഹുല്‍ മലയില്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഷാഹുല്‍ എടക്കാട് കൊപ്പം ആണ് നിര്‍മ്മാതാവ്. ചുംബനസമരത്തോടുള്ള മലപ്പുറത്തെ യുവാക്കളുടേയും മുതിര്‍ന്നവരുടേയും വിയോജിപ്പ് തന്നെയാണ് വീഡിയോയില്‍ പ്രകടമാകുന്നത്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

കന്നിമാസത്തില്‍ പട്ടികള്‍ നടുറോഡില്‍ ചെയ്യുന്നതെന്താണോ അതിലേയ്ക്ക് തിരിച്ച് പോകാനാണ് ചുംബന സമരക്കാര്‍ ശ്രമം നടത്തുന്നത്. പിസയും ബര്‍ഗറുമൊക്കെ തിന്ന് കൊഴുത്ത ചില സ്ത്രീകളാണ് തെരുവില്‍ ചുംബിയ്ക്കാനിറങ്ങുന്നത്രേ. സോഷ്യല്‍ മീഡിയയില്‍ കേട്ട് മറന്ന ചില കിടിലന്‍ ഡയലോഗുകളുടെ പ്രവാഹമാണ് ഈ ഹ്രസ്വചിത്രത്തില്‍ ഉടനീളം. ചുംബന സമരത്തോട് മലപ്പുറത്തെ ചില ആളുകള്‍ക്കുള്ള അസ്വസ്തത ചിത്രത്തിലുടനീളം പ്രകടമാണ്.
മലപ്പുറത്ത് ചുംബന സമരത്തിനെത്തുന്ന യുവാക്കള്‍ തന്നെ ഒടുവില്‍ സദാചാരവാദികളായി മാറുന്നതാണ് ചിത്രം.സാധാരണക്കാരായ ഒരു കൂട്ടം ആള്‍ക്കാര്‍ ചുംബനസമരത്തെപ്പറ്റി നടത്തുന്ന രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചുംബന ആഭാസവുമായി മലപ്പുറത്തിന്റെ മണ്ണിലെത്തിയാല്‍ കൈയ്യും കാലും തല്ലിയൊടിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. എന്തായാലും ചുംബനത്തോടുള്ള മലപ്പുറത്തിന്‍റെ പ്രതിഷേധത്തിന്‍റെ ആകെ രൂപമാണ് ലിപ് ലോക്ക്.












Click it and Unblock the Notifications