കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികൾക്ക് കഷ്ടകാലം... മദ്യ കമ്പനികൾ ഉത്പാദനം കുറച്ചു,'ജവാൻ'പോലും കിട്ടാനില്ല!!

Google Oneindia Malayalam News

കേരള സമൂഹത്തില്‍ മദ്യത്തിന് ഇപ്പോള്‍ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. മദ്യപിക്കാം, എന്നാല്‍ അളവ് വിടരുത് എന്ന് പറയുന്ന അമ്മമാരും ഭാര്യമാരും അച്ഛന്മാരും സഹോദരന്മാരും ഇന്ന് നമുക്ക് അന്യമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വില്‍പ്പനവഴിയും അല്ലാതെയും സര്‍ക്കാരിന് ലഭിക്കുന്ന ഭീമമായ നികുതി തുക ഇല്ലാതാക്കാൻ സർക്കാരിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ 'ഓവറാകാതെ' മദ്യപിക്കുക എന്നത് ഇപ്പോൾ‌ വലിയ തെറ്റായി ആരും വ്യാഖ്യാനിക്കാറില്ല.

മരണം, പ്രസവം, പെണ്ണുകാണല്‍, വിവാഹം അങ്ങനെ വിശേഷം എന്തുമായിക്കൊള്ളട്ടെ, വിഷയം സന്തോഷമോ സന്താപമോ ആവട്ടെ, മദ്യക്കുപ്പിമേലുള്ള മലയാളിയുടെ പിടി മുറുകകയേ ഉള്ളൂ. എന്നാൽ നല്ല ബ്രാൻഡുകൾ ഒന്നും കിട്ടാനില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിദേശമദ്യ കമ്പനികൾ ജനപ്രീയ ബ്രാൻഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കിയിരുക്കി.

സാധാരണക്കാരന്റെ ബ്രാണ്ടുകൾ

സാധാരണക്കാരന്റെ ബ്രാണ്ടുകൾ

സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന റമ്മിന്റെ ചില ഇനങ്ങളും വിലകുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായിരിക്കുന്നത്. ഇവയുടെ സ്ഥാനത്ത് ഇപ്പോൾ പുതിയ ഇനങ്ങൾ എത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ലെന്നാണ് റപ്പോർട്ട്. മദ്യ കമ്പനികൾ ഉത്പാദനം കുറച്ചതോടെ ബിവറേജ് വെയർഹൗസുകളിൽ വേണ്ടത്ര സ്റ്റോക്കും എത്താറായി. ഓണക്കാലത്തും ക്ഷാമം നേരിട്ടിരുന്നു.

വിലകുറഞ്ഞ ബ്രാണ്ടുകൾ

വിലകുറഞ്ഞ ബ്രാണ്ടുകൾ


മദ്യം ഉത്പാദിപ്പിക്കുന്ന പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കുത്തനെ ഉയർന്നതോടെയാണ് ഉത്പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ചില്ലറ വിൽപ്പനശാലകളിൽ ഇവയ്ക്ക് കടുത്ത ക്ഷാമം നേരിട്ടു. എവരിഡെ ഗോൾഡ്, സെലിബ്രേഷൻ, ഓൾഡ്പോർട്ട്, ഓൾഡ് പേൾ, എംസിവി, എസ്ഒപി ബ്രാണ്ടി, സീസർ തുടങ്ങിയ വില കുറഞ്ഞ ബ്രാണ്ടുകൾക്കാണ് ഓണക്കാലത്ത് ഏറ്റവും അധികം ക്ഷാമം നേരിട്ടത്.

ജവാനും ക്ഷാമം

ജവാനും ക്ഷാമം

ജവാൻ റം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട മദ്യമാണ് ജവാൻ. 15 രൂപ മുതൽ 20 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിന് വില കൂടുകയും ചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന്റെ ഉത്പന്നമാണ് ജവാൻ.

വില തുച്ചം ഗുണം മെച്ചം

വില തുച്ചം ഗുണം മെച്ചം

വീര്യം കൂടുതൽ എന്നാൽ വില കുറവ് എന്നതാണ് മദ്യപന്മാരെ ജവാനിലേക്ക് ആകർഡഷിക്കുന്നത്. ഒരു ദിവസം 6000 കെയ്സാണ് ഉത്പാദിപ്പിക്കുന്നത്. തൊട്ടടുത്ത ജില്ലകളിൽ മാത്രമേ കമ്പനി ഇത് എത്തിക്കുന്നുള്ളൂ. ദൂരെ ജില്ലകളിലേക്ക് കൊണ്ടുപോകാൻ കമ്പനി താൽപ്പര്യം കാണിക്കുന്നില്ല. മദ്യത്തിന്റെ വിൽപ്പന കുറയാൻ ഇതും കാരണമാകുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വില വർധിപ്പിക്കണെമെന്ന് കമ്പനികൾ

വില വർധിപ്പിക്കണെമെന്ന് കമ്പനികൾ

ബെവ്കോയ്ക്ക് വിതരണം ചെയ്യുന്ന മദ്യത്തിന് വില വർദ്ധിപ്പിക്കണണെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ബെല്കോ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതോടെയാണ് കമ്പനികൾ സപ്ലേ കുറച്ചത്. കർണാടകത്തിൽ നിന്നാണ് മുമ്പ് ഇഎൻഎ വന്നിരുന്നത്. അവിടെനിന്നുള്ള വരവ് കുറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങലിൽ നിന്നാണ് ഇപ്പോൾ ഇഎൻഎ എത്തുന്നത്.

60 രൂപയുടെ വർധന

60 രൂപയുടെ വർധന

ട്രാവൻകൂർ ഷുഗേർസ് 48 രൂപയ്ക്കായിരുന്നു ഇഎൻഎ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 63 രൂപയ്ക്കാണ് ട്രാവൻകൂർ ഷുഗേർസിന് കിട്ടുന്നത്. ഒരു കെയ്സ് മദ്യത്തിന്റെ ഉത്പാദന ചിലവിൽ 60 രൂപയുടെ വർധനവാണ് ഇഎൻഎയുടെ വില വർധനവോടെ ഉണ്ടാവുന്നത്. എന്നാൽ മദ്യത്തിന് വില കൂട്ടാനും സധിക്കുന്നില്ല. മദ്യ ഉത്പാദനം കുറയുന്നതിന് ഇത് കാരണമായി.

English summary
Liquor companies cut production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X