കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുകുടി കുറഞ്ഞെന്ന് ബീവറേജിന്റെ കണക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി ബീവറേജസ് കോര്‍പ്പറേഷന്‍. 418 ബാറുകള്‍ പൂട്ടിയതിന് ശേഷമാണിതെന്നും കണക്ക് വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്ക്.

മദ്യത്തിന്റെ ഉപഭോഗത്തില്‍ ഒരു ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. ബിയറിന്റെ കാര്യം മാത്രം എടുക്കുകയാണെങ്കില്‍ ഇത് ആറ് ശതമാനമാണ്.

Liquor

മദ്യത്തിന്റെ കണക്കില്‍ ആദ്യം ബീവറേജസ് കോര്‍പ്പറേഷന് ഒരു അമളി പിണഞ്ഞിരുന്നു. ബാറുകള്‍ പൂട്ടിയതോടെ മദ്യ വില്‍പന കൂടിയിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ആദ്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇതിനെതിരെ രംഗത്ത് വന്നതോടെ സത്യവാങ്മൂലം പുതുക്കി നല്‍കുകയായിരുന്നു.

2013 എപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 99.5 ലക്ഷം കെയ്‌സ് വിദേശ മദ്യം വിറ്റപ്പോള്‍ 2014 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 98.49 ലക്ഷം കേയ്‌സ് മദ്യം മാത്രമാണ് വിറ്റത്. എന്നാല്‍ ഹൈക്കടതിയില്‍ ആദ്യം സമര്‍പ്പിച്ച കണക്കില്‍ പിഴവ് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

ബീവറേജസ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ നല്‍കിയ കണക്കും ശരിയല്ലെന്നാണ് ടിഎന്‍ പ്രതാപന്‍ ആരോപിക്കുന്നത്. കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ കൊടുത്ത വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ച കണക്കും യോജിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയത്തില്‍ വീണ്ടും കോടതി സമീപിക്കാനൊരുങ്ങുകയാണ് പ്രതാപന്‍.

English summary
Liquor consumption decreased after the closing down of 418 bars: Bevco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X