സ്റ്റാര്‍ ഹോട്ടലുകള്‍ വഴി കള്ള് വിതരണം; കള്ള്ഷാപ്പില്‍ വിദേശമദ്യം വില്‍ക്കില്ല, ആലോചനകള്‍ ഇങ്ങനെ
മലപ്പുറം: കള്ള്ഷാപ്പുകള്‍ വഴി വിദേശമദ്യം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വഴി കള്ള് വിതരണം ചെയ്യുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ള്ഷാപ്പുകള്‍ വഴി വിദേശമദ്യം വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ പ്രസ്താവന തള്ളുന്ന തരത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി സംക്രട്ടറിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. കളഅളുഷാപ്പുകള്‍ വഴി വിദേശമദ്യം വില്‍ക്കണമെന്ന രീതിയില്‍ ഒരു
നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ നിയമവശം പരിശോധിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

കള്ള്ഷാപ്പുകളില്‍ വിദേശമദ്യം
കള്ള്ഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശന്‍
വിദേശമദ്യം കള്ള്ഷാപ്പുകള്‍ വഴി വില്‍ക്കുമെന്ന് പറഞ്ഞത് മന്ത്രിക്ക് പറ്റിയ അബദ്ധമാണ്. ഈ നീക്കം കള്ള് വ്യവസായത്തിലെ തൊഴിലാളികളോട് കാണിക്കുന്ന കൊടും ചതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന് താല്‍പ്പര്യമില്ല
പൂട്ടിയ ചില്ലറ വില്‍പ്പനശാലകള്‍, തര്‍ക്കമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും ബലം പ്രയോഗിച്ച് കടകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല
മദ്യശാലകള്‍ മാറ്റിസ്ഥാപിച്ച് കോടതിവിധി നടപ്പാക്കുമെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും.

ജി സുധാകരന്‍
എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നും ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications