കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാല തുറക്കാൻ ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട; എൻഒസി വേണമെന്ന നിയമം ഒഴിവാക്കി!

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് തദേശസ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമം ഒഴിവാക്കി. നിയമഭേദഗതിക്കായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

ലക്ഷ്മിനായരുടെ ബലം പിണറായി സർക്കാർ!! ഇപ്പോഴും സഹായം!! കേസ് പിൻവലിച്ചതിലും സംശയം!! ഭീഷണി ?ലക്ഷ്മിനായരുടെ ബലം പിണറായി സർക്കാർ!! ഇപ്പോഴും സഹായം!! കേസ് പിൻവലിച്ചതിലും സംശയം!! ഭീഷണി ?

കുടിയന്മാർക്കൊരു സന്തോഷ വാർത്ത; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കും!ഇനി മദ്യം സുലഭം...കുടിയന്മാർക്കൊരു സന്തോഷ വാർത്ത; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കും!ഇനി മദ്യം സുലഭം...

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല.

Bar

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തു കളയാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

English summary
Liquor outlets may not need panchayat NOCs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X