Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയക്കേസ്; 'വിധി ബിജെപിക്ക് മാത്രമല്ല ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസിനും ഏറ്റ തിരിച്ചടി'

ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാർടിയെ പരാജയപ്പെടുത്തിയത്.കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികൾ ആയുധമാക്കിയാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആം ആദ്മി സർക്കാരിനെ വേട്ടയാടിയത്. ആം ആദ്മി സർക്കാരിനെതിരെ ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസ്സ് ആണ് ഡൽഹിയിലെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുകക്ഷിയായതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

' ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽപ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണ്. ബിജെപിക്കു മാത്രമല്ല ഇക്കാര്യത്തിൽ രാഷ്ട്രീയ ദുഷ്ട ലക്ഷ്യം വെച്ച് ബിജെപിയെ സഹായിച്ച കോൺഗ്രസിനും ആഘാതമാണ് കോടതിവിധി.

liquorpolicycase

കേന്ദ്ര ഏജൻസികളെ ആയുധമാക്കി ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെയാണ് കോടതി ഫലത്തിൽ ചോദ്യം ചെയ്തിരിക്കുന്നത്. തെളിവുകൾ ഇല്ലാതെ പ്രതി ചേര്‍ത്തതിന് സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിക്കുന്ന നിലയുണ്ടായി.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാർടിയെ പരാജയപ്പെടുത്തിയത്. കെജരിവാളിനെ ജയിലിലടക്കാൻ ആദ്യം ചരടുവലിച്ചത് കോൺഗ്രസ്സ് പാർടിയാണ്. മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ 2022 ജൂണിൽ അന്നത്തെ ഡൽഹി പിസിസി പ്രസിഡന്റാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഡൽഹി പൊലീസിനെ സമീപിക്കുന്നത്.

ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി അറസ്റ്റു ചെയ്തപ്പോള്‍ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികൾ ആയുധമാക്കിയാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആം ആദ്മി സർക്കാരിനെ വേട്ടയാടിയത്. ആം ആദ്മി സർക്കാരിനെതിരെ ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസ്സ് ആണ് ഡൽഹിയിലെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുകക്ഷിയായത്',മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ അരവിന്ദ് കെജരിവാളിനോട് ഫോണിൽ സംസാരിച്ചുവെന്നും മുഖ്യന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+