മദ്യനയം കര്‍ശനമാക്കണമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: യുഡിഎഫിന്റെ മദ്യ നയം കര്‍ശനമാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യവിപത്ത് കണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്നും ലീഗ്. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം പറഞ്ഞത്.
മദ്യ നയത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ശമനാക്കണമെന്ന് തന്നെയാണ് ലീഗ് ആവശ്യപ്പെടുന്നത്. ഗുണമേന്മ ഒട്ടുമില്ലാത്ത ഒട്ടേറെ ബാറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അത്തരം ബാറുകളെ ഇനി പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കരുത്. മദ്യ വിപത്തുകളെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് കഴിയില്ല.

ഈ വിഷയത്തില്‍ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ കര്‍ശന നിലപാട് സ്വീകരിയ്ക്കാനാണ് ലീഗിന്റെ തീരുമാനം. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, കുഞ്്ഞാലിക്കുട്ടി, ഇ അഹമ്മദ് ഉള്‍പ്പടെയുള്ള ലീഗ് നേതാക്കള്‍ മലപ്പുറത്ത് യോഗം ചേര്‍ന്നാണ് മദ്യ നടത്തില്‍ ലീഗിന്റെ നിലപാട് തീരുമാനിച്ചത്.












Click it and Unblock the Notifications