Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം:യുവമോര്‍ച്ചയുടെ സമരത്തിന് സുരേഷ് ഗോപിയുടെ പിന്തുണ

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കി ല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന് നടന്‍ സുരേഷ് ഗോപി. ബാറുകള്‍ സെപ്റ്റംബര്‍ 12ാം തീയതി വരെ തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ അനുമതി നല്‍കിയതിനെയും സുരേഷ് ഗോപി വിമര്‍ശിച്ചു. ബിവറേജസുകള്‍ അടപ്പിച്ച് യുമോര്‍ച്ച നടത്തുന്ന സമരത്തിന് പരോക്ഷ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അത്തം മുതല്‍ ചതയം വരെ സംസ്ഥാനത്തെ ബിവറേജസുകള്‍ അടച്ചിടണമെന്ന ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച സമരം നടത്തുന്നത്. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് മുതലായ യുവജനസംഘടനകളും ഇത്തരം സമരവുമായി മുന്നോട്ട് വരണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നത്.

Suresh Gopi

418 ബാറുകള്‍ പൂട്ടിയ സമയത്ത് അത് നവീകരിയ്ക്കാനുള്ള സാവകാശം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജനങ്ങളെ കബളിപ്പിയ്ക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മുമ്പും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+