മദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിവറേജസ് കോര്‍പ്പറേഷന് ഡിസ്റ്റിലറികള്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 14 ശതമാനമാണ് മദ്യത്തിന്റെ വിലയ്ക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 140 കോടി രൂപയുടെ വരുമാനമാണ് പ്രതിമാസം ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് ലഭിക്കുന്നതെന്ന് രമേശ് ചെന്നിതല പറഞ്ഞു.

ഒരു വര്‍ഷത്തെ ബിസിനസ് ഏകദേശം 1680 കോടി രൂപ വരും. ഇതില്‍ ആണ് ഏഴ് ശതമാനം വര്‍ദ്ധന നല്‍കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 250 കോടിയോളം രൂപ ഇവര്‍ക്ക് വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്.
ഇതില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി യുടെ നേതൃത്വത്തില്‍ ഒരു തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി നടപ്പിലാക്കുന്ന വര്‍ധനയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റയും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും നേതൃത്വത്തില്‍ മദ്യ മുതലാളിമാരുമായുള്ള എകെജി സെന്ററിലെ ബാക്‌ഡോര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
ബിവറേജസ് കോര്‍പ്പറേഷനെ ഒരു കളിപ്പാവ ആക്കുകയാണ് സര്‍ക്കാര്‍. മദ്യമുതലാളിമാരുടെ പിന്‍ബലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത് തന്നെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനം ഇവരാണ്. ഇത്തരം ഇടപാടുകളുടെ പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലംകാലിയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പണപ്പിരിവാണ് മദ്യത്തിന്റെ ഈ വിലവര്‍ധനയുടെ യഥാര്‍ത്ഥ ഉദ്ദേശം. ഇത് അഴിമതിയാണ്, ഗുരുതരമായ വീഴ്ചയാണ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ദുരുപയോഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications