കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവില വര്‍ദ്ധന: ഡിസ്റ്റിലറി ഉടമകളുമായുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിവറേജസ് കോര്‍പ്പറേഷന് ഡിസ്റ്റിലറികള്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 14 ശതമാനമാണ് മദ്യത്തിന്റെ വിലയ്ക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 140 കോടി രൂപയുടെ വരുമാനമാണ് പ്രതിമാസം ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് ലഭിക്കുന്നതെന്ന് രമേശ് ചെന്നിതല പറഞ്ഞു.

ramesh

ഒരു വര്‍ഷത്തെ ബിസിനസ് ഏകദേശം 1680 കോടി രൂപ വരും. ഇതില്‍ ആണ് ഏഴ് ശതമാനം വര്‍ദ്ധന നല്‍കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 250 കോടിയോളം രൂപ ഇവര്‍ക്ക് വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്.

ലീഗിന്‍റെ മലപ്പുറം കോട്ട ഇളക്കാനുറച്ച് സിപിഎം; ജലീലും അന്‍വറും തുടരും,മറ്റൊരു കിടിലൻ സർപ്രൈസുംലീഗിന്‍റെ മലപ്പുറം കോട്ട ഇളക്കാനുറച്ച് സിപിഎം; ജലീലും അന്‍വറും തുടരും,മറ്റൊരു കിടിലൻ സർപ്രൈസും

ഇതില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി യുടെ നേതൃത്വത്തില്‍ ഒരു തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി നടപ്പിലാക്കുന്ന വര്‍ധനയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റയും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും നേതൃത്വത്തില്‍ മദ്യ മുതലാളിമാരുമായുള്ള എകെജി സെന്ററിലെ ബാക്‌ഡോര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

മഞ്ചേശ്വരത്ത് സര്‍പ്രൈസ് ഒരുങ്ങുന്നു, കമറുദ്ദീന് പകരം അഷ്‌റഫ് വന്നേക്കും, ലീഗിന്റെ നീക്കം ഇങ്ങനെമഞ്ചേശ്വരത്ത് സര്‍പ്രൈസ് ഒരുങ്ങുന്നു, കമറുദ്ദീന് പകരം അഷ്‌റഫ് വന്നേക്കും, ലീഗിന്റെ നീക്കം ഇങ്ങനെ

ബിവറേജസ് കോര്‍പ്പറേഷനെ ഒരു കളിപ്പാവ ആക്കുകയാണ് സര്‍ക്കാര്‍. മദ്യമുതലാളിമാരുടെ പിന്‍ബലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത് തന്നെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനം ഇവരാണ്. ഇത്തരം ഇടപാടുകളുടെ പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലംകാലിയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പണപ്പിരിവാണ് മദ്യത്തിന്റെ ഈ വിലവര്‍ധനയുടെ യഥാര്‍ത്ഥ ഉദ്ദേശം. ഇത് അഴിമതിയാണ്, ഗുരുതരമായ വീഴ്ചയാണ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ദുരുപയോഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

'കേരളം പരാജയപ്പെട്ടു;ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ.?''കേരളം പരാജയപ്പെട്ടു;ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാവുന്ന തിരക്കിൽ ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ.?'

ലീഗിനെ മുന്നില്‍ നിര്‍ത്തി ജോസഫിന് കോണ്‍ഗ്രസിന്‍റെ ചെക്ക്; അപു ജോണ്‍ തിരുവമ്പാടിക്കില്ലലീഗിനെ മുന്നില്‍ നിര്‍ത്തി ജോസഫിന് കോണ്‍ഗ്രസിന്‍റെ ചെക്ക്; അപു ജോണ്‍ തിരുവമ്പാടിക്കില്ല

Recommended Video

cmsvideo
Pinarayi vijayan appreciates Mohammed Azharuddeen

കടംവാങ്ങി കുലംമുടിക്കുന്ന മുടിയനായ പുത്രന്റെ സ്ഥാനത്താണ് ധനമന്ത്രി ഐസക്; ആഞ്ഞടിച്ച് മുല്ലപ്പള്ളികടംവാങ്ങി കുലംമുടിക്കുന്ന മുടിയനായ പുത്രന്റെ സ്ഥാനത്താണ് ധനമന്ത്രി ഐസക്; ആഞ്ഞടിച്ച് മുല്ലപ്പള്ളി

English summary
Liquor price hike: Ramesh Chennithala says, Pinarayi government is colluding with distillery owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X