സംസ്ഥാനത്ത് അടച്ച മദ്യശാലകൾ തുറന്നു!! ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടി
അടച്ചിട്ട ബാറുകൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്ത് മദ്യത്തിന് വിലകൂടുന്നു.ബിയറിന്റേയും ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റേയും വിലയാണ് കൂടുന്നത്
തിരുവനന്തപുരം: അടച്ചിട്ട ബാറുകൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടും. സാധാരണ മദ്യത്തിന്‍റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയുമായിരിക്കും വർധിക്കും. ബീയറിന്‍റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വർധന. ഒരു കെയ്സ് മദ്യത്തിന്‍റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമായി ബിവറേജസ് കോർപറേഷൻ ഉയർത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവർധന.

സംസ്ഥാന പാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതിരെയുള്ള ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഇത്തരം മദ്യശാലകള്‍ക്കു ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടിതി ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ പ്രതിപക്ഷത്ത് വ്യാപക പ്രതിഷേധമാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി സർക്കാർ മദ്യകച്ചവടക്കാരുടെ സർക്കാരാണെന്നു കഴിഞ്ഞ ദിവസം ചെന്നിത്തല ആരോപിച്ചിരുന്നു












Click it and Unblock the Notifications