Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; വില വർദ്ധനയിൽ തീരുമാനമായി, പുതുക്കിയ വില ഫെബ്രുവരി ഒന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തിലെ ഇന്ത്യന്‍ വിദേശ നിര്‍മ്മിത മദ്യങ്ങള്‍ക്ക് വില വര്‍ദ്ധനവുണ്ടാകുമെന്ന് നേരത്തദെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധന വന്നെന്ന പശ്ചാത്തലത്തിലാണ് വില വര്‍ദ്ധനവിന് കമ്പനികള്‍ ഒരുങ്ങുന്നത്.

20 മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധന വേണമെന്നും മദ്യക്കമ്പനികള്‍ ബീവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന വരുത്തണം എന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വിലയുടെ കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്.

ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചു

ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ മദ്യ വിലയില്‍ ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്. നിലവില്‍ ബെവ്‌കോയുമായി കാരാര്‍ ഉണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

ബിയറും വൈനും

ബിയറും വൈനും

അതേസമയം, മദ്യങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചെങ്കിലും ബീയറുകള്‍ക്കും വൈനുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടില്ല. പുതിയ വിലയുമായി ബന്ധപ്പെട്ട സമ്മത പത്രം രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് വിതരണ കമ്പനികള്‍ക്ക് ബെവ്‌കോ കത്തയച്ചിട്ടുണ്ട്. മദ്യത്തിന് പരമാവധി ഏഴ് ശതമാനം വര്‍ദ്ധനയാണ് ബെവ്‌കോ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ വില

പുതുക്കിയ വില

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നിന് നിലവില്‍ വരുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോംഗ്, പ്രീമിയം, ഡീലക്‌സ് എന്ന പേര് ചേര്‍ത്ത് പുതിയെ ടെന്‍ഡര്‍ നല്‍കിയെങ്കിലും അവയ്ക്ക് വില വര്‍ദ്ധന അനുവദിച്ചിട്ടില്ല.

ഏറ്റവും അധികം നികുതി

ഏറ്റവും അധികം നികുതി

മദ്യത്തിന് ഏറ്റവും അധികം നികുതി പിരിക്കുന്ന സംസ്ഥാനം കേരളമാണ്. പഴയ കണക്ക് പ്രകാരം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് 202 ശതമാനം മുതല്‍ 212 ശതമാനം വരെയാണ് കേരളത്തിലെ നികുതി. ബിയറിന് നികുതി 102 ശതമാനവും ആണ്. വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് 80 ശതമാനവും സംസ്ഥാനത്ത് നികുതിയുണ്ട്.

 ബാറുകള്‍

ബാറുകള്‍

അതേസമയം, കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 21 ന് ആണ് സര്‍ക്കാര്‍ ഈ നിരോധനം നീക്കിയിരുന്നു. എന്നാലും മദ്യവില്‍പന പഴയ രീതിയിലേക്ക് തിരികെ എത്തിയിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്പോഴും ബാറുകളില്‍ മദ്യവില്‍പന നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+