കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസില്‍ കച്ചവടം കൂടി, സുധീരന് മറുപടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ വഴിയുള്ള മദ്യ വില്‍പനയില്‍ വന്‍ വര്‍ദ്ധന. ബാറുകള്‍ അടച്ചത് വഴി സംസ്ഥാനത്ത് മദ്യ ഉപഭോഗം അല്‍പം പോലും കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബാറുകള്‍ അടച്ചതിന് ശേഷം ബീവറേജസ് വഴിയുള്ള മദ്യ വില്‍പനയില്‍ 200 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായതത്രെ.

ബാര്‍ വിഷയത്തില്‍ സര്‍ക്കാരും കെപിസിസി അധ്യക്ഷനും തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയാണ് മന്ത്രി നിമയസഭയില്‍ നല്‍കിയ മറുപടി. ബാറുകള്‍ അടച്ചിട്ടാല്‍ മദ്യ ഉപഭോഗം കുറയുമെന്നായിരുന്നു സുധീരന്റെ വാദം.

K Babu

മദ്യ ഉപഭോഗം കുറക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഘട്ടംഘട്ടമായി മദ്യവില്‍പന തന്നെ കുറക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

2013 മെയ് മാസത്തിലെ കണക്ക് വച്ച് നോക്കുമ്പോള്‍ 2014 മെയ് മാസത്തില്‍ ഏഴ് ലക്ഷം ലിറ്റര്‍ അധികം വിറ്റിട്ടുണ്ടെന്ന് കണക്കുകളെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. ബോധവത്കരണത്തിലൂടെ മദ്യ ഉപഭോഗം കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസെന്‍സ് നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. 418 ബാറുകളുടെ ലൈസെന്‍സ് ആണ് ഇതുവരെ പുതുക്കി നല്‍കാതിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് ബാര്‍ലൈസെന്‍സ് അനുവദിക്കുന്നതിനെ പ്രതിരോധിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സുധീരനെതിരെ തിരിഞ്ഞിരുന്നു.

English summary
Liquor sale increased in Beverages Outlets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X