കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളിലെ മദ്യ വില്‍പന കുറയുന്നു

Google Oneindia Malayalam News

പാലക്കാട്: കൊവിഡ് പ്രതിസന്ധി മദ്യ വില്‍പന മേഖലയേയും രൂക്ഷമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളിലെ മദ്യ വില്‍പന കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതാണ്ട് 33 ശതമാനം കുറഞ്ഞെന്നാണ് കണക്ക്. ബാറുകളിലും ഉപഭോക്താക്കളില്‍ കുറവു വന്നതായാണ് എക്‌സൈസിന്റെയും ബെവ്‌കോയുടെയും വിലയിരുത്തല്‍. കൊവിഡ് പ്രതിസന്ധി തന്നെയാണ് മൂലകാരണം എന്നാണ് അനുമാനം. ഇതിനോടൊപ്പം വ്യാജ വിദേശമദ്യ നിര്‍മാണം വലിയതോതില്‍ വര്‍ധിച്ചതും സമാന്തര വിപണിയും ഔട്‌ലെറ്റുകളിലെ വിദേശ മദ്യത്തിന്റെ വില്‍പന കുറയാന്‍ കാരണമായെന്നും പറയുന്നു. ശരിയായ കണക്ക് കണ്ടെത്താന്‍ എല്ലാ ജില്ലകളിലും കണക്കെടുപ്പ് നടത്തുന്നുണ്ട്.

അതേസമയം മദ്യവില്‍പനയില്‍ കുറവ് വന്നെങ്കിലും മദ്യ വിലയും നികുതിയും കൂട്ടിയതിനാല്‍ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. പുതിയ ബജറ്റില്‍ പുതിയ ഔട്‌ലെറ്റുകളും മദ്യം സൂക്ഷിക്കാനുള്ള പുതിയ വെയര്‍ഹൗസുകളും പഴങ്ങളില്‍ നിന്നുള്ള മദ്യനിര്‍മാണ സംരംഭങ്ങളും ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 306 ഔട്‌ലെറ്റുകളിലൂടെ വര്‍ഷത്തില്‍ 20 ലക്ഷം കെയ്‌സ് മദ്യം വിറ്റു പോയിരുന്നു. ഇതിലാണ് ഏതാണ്ട് 33 ശതമാനം കുറവുണ്ടായത്.

liq

സംസ്ഥാനത്തെ 706 ബാറുകളിലും വില്‍പനയില്‍ കുറവുള്ളതായാണ് ബാര്‍ ഉടമകള്‍ പറയുന്നത്. നിലവില്‍ ഔട്‌ലെറ്റുകളില്‍ വരുന്നവരില്‍ 90 ശതമാനം വര്‍ഷങ്ങളായുള്ള ഉപഭോക്താക്കളാണ്. കൊവിഡ് പ്രതിസന്ധിയില്‍ വ്യാജ ചാരായ, വിദേശ മദ്യനിര്‍മാണം തൊഴിലായി സ്വീകരിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ 122 ലിറ്റര്‍ വ്യാജ ചാരായം എക്‌സൈസ് പിടികൂടിയിരുന്നു. ഒരു ലിറ്റര്‍ സ്പിരിറ്റ് കൊണ്ട് 2.15 ലിറ്റര്‍ വ്യാജ വിദേശമദ്യവും 3 ലിറ്റര്‍ ചാരായവും ഉണ്ടാക്കാം. വ്യാജ മദ്യനിര്‍മാണത്തിന് മുടക്ക് മുതല്‍ കുറവും വരുമാനം കൂടുതലുമാണ്.

ഹിന്ദുത്വത്തെ ചേര്‍ത്ത് നിര്‍ത്തുന്ന എംജിപി; ഗോവയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയലോകംഹിന്ദുത്വത്തെ ചേര്‍ത്ത് നിര്‍ത്തുന്ന എംജിപി; ഗോവയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയലോകം

ഇടുക്കി, പാലക്കാട്, കോഴിക്കോട്, കൊല്ലം, തൃശൂര്‍ ജില്ലയില്‍ നിന്ന് സെക്കന്‍ഡ്‌സ് മദ്യങ്ങളും പിടികൂടിയിരുന്നു. ബെവ്‌കോയില്‍നിന്ന് വര്‍ഷത്തില്‍ 15,000 കോടിയിലധികം രൂപയാണ് സര്‍ക്കാരിന് വരുമാനം. പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളില്‍ നിന്ന് എക്‌സൈസിന് 3,500 കോടി രൂപയും ലഭിക്കുന്നുണ്ട്. കടുത്ത വേനലില്‍ ബിയറിനും റമ്മിനുമാണ് കൂടുതല്‍ ചെലവ് ഉണ്ടാകാറുള്ളത്. അതിന്റെ ലഭ്യതയ്ക്കും ഇപ്പോള്‍ ക്ഷാമം നേരിടുന്നുണ്ട്. മദ്യ നിര്‍മാണത്തിലെ പ്രശ്‌നങ്ങളാണ് ഇതിനു ഒരു കാരണമായി പറയുന്നത്.

English summary
Liquor sales at Bevco and Consumerfed outlets are declining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X