മദ്യവില്പന നാളെ മുതല്‍ തന്നെ; ഇത്തവണ ബെവ്ക്യൂ ആപ്പ് ഇല്ല... നേരിട്ട് ചെന്ന് വാങ്ങാം... വിവരങ്ങള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ മദ്യവില്പനയും തുടങ്ങും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ബെവ്ക്യു ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തിട്ടായിരിക്കും വില്പന എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം, മദ്യവില്പന വൈകിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്തായാലും ആ പ്രശ്നം ഇനി മദ്യ വില്പനയെ ബാധിക്കില്ല. ബെവ്ക്യു ആപ്പ് ഒഴിവാക്കിക്കൊണ്ട് മദ്യവില്പന നടത്താം എന്നാണ് സര്‍ക്കാര്‍ ഒടുവില്‍ എടുത്ത തീരുമാനം. അതുകൊണ്ട് നാളെ (ജൂണ്‍ 17, 2021) മുതല്‍ തന്നെ മദ്യവില്പന തുടങ്ങും. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളില്‍ നേരിട്ട് ചെന്ന് മദ്യം വാങ്ങാന്‍ സാധിക്കും.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

സാമൂഹിക അകലം
കൃത്യമായ സാമൂഹിക ആകലം പാലിച്ചുകൊണ്ടായിരിക്കും മദ്യവില്പന നടത്തുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശങ്ങളും നല്കിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ സേവനവും ലഭ്യമാക്കും.

സമയനിഷ്ഠ
രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് മദ്യവില്പന നടക്കുക. ഒന്നര മാസത്തോളം മദ്യവില്പന നടക്കാതിരുന്നതിനാല്‍ വലിയ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളില്‍ എത്രത്തോളം വില്പന നടക്കുമെന്നതും ചോദ്യമാണ്.

ഏപ്രില്‍ 26 മുതല്‍
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്പില്‍ 26 ന് ആയിരുന്നു മദ്യവില്പന നിര്‍ത്തിവച്ചത്. അമ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ആണ് നാളെ വീണ്ടും മദ്യശാലകള്‍ തുറക്കുന്നത്. ഇതിന്റെ ഭാഗമായി ഔട്ട്ലെറ്റുകള് ശുചീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് ബീവറേജസ് കോര്പ്പറേഷന് എംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബെവ്ക്യുവിന് എന്ത് പറ്റി
ബെവ്ക്യു ആപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ മദ്യം വാങ്ങാന്‍ ആകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ചില സാങ്കേതക പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ അഞ്ച് ദിവസത്തോളം എടുക്കുമെന്നാണ് ആപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് കമ്പനി അറിയിച്ചത്.

ആക്ഷേപങ്ങളും
കഴിഞ്ഞതവണ ലോക്ക് ഡൗണിന് ശേഷം ബെവ്ക്യു ആപ്പില്‍ സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം ആയിരുന്നു മദ്യവില്പന. ആപ്പിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ ഒട്ടേറെ ആക്ഷേപങ്ങള്‍ക്കും വഴിവച്ചിരുന്നു. ബീവറേജസ് ഔട്ട്ലെറ്റുകളേക്കാള്‍ കൂടുതല്‍ ബുക്കിങ് ബാറുകളിലേക്ക് പോകുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്.

എണ്ണം പരിശോധിച്ചാല്‍ സംശയം മാറും
എന്നാല്‍ ഈ ആക്ഷപത്തില്‍ കഴമ്പില്ലെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംസ്ഥാനത്ത് ആകെയുളഅളത് 604 ബാറുകളും 265 ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ ഫെഡ് ഔട്ലെറ്റുകളും ആണ്. സര്‍ക്കാരിന് കീഴിലുള്ള മദ്യവില്പന ശാലകളുടെ ഇരട്ടിയില്‍ അധികമാണ് ബാറുകളുടെ എണ്ണം. അതുകൊണ്ട് തന്നെ, കൂടുതല്‍ സ്ലോട്ടുകള്‍ ബാറുകള്‍ക്ക് കിട്ടുകയും ചെയ്യും.
ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications