വ്യാജമദ്യം വ്യാപകമാകുമോ? സുപ്രീംകോടതി വിധിയില്‍ മന്ത്രി സുധാകരന്‍ ഭയക്കുന്നത് ഇതാണ്...
മദ്യലഭ്യത കുറയുന്നതോടെ സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുമോ എന്ന് ഭയമുണ്ടെന്നാണ് മന്ത്രി സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞത്.
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ സംസ്ഥാനത്തെ ഒട്ടനവധി ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്കും, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നതും ഉറപ്പാണ്.
സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ എക്‌സൈസ് മന്ത്രി ജി സുധാകരന്‍ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുമോ എന്നും ആശങ്ക പ്രകടിപ്പിച്ചു. മദ്യലഭ്യത കുറയുന്നതോടെ സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുമോ എന്ന് ഭയമുണ്ടെന്നാണ് മന്ത്രി സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞത്.

സുപ്രീംകോടതി വിധി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും, ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ എക്‌സൈസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications