Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിവറേജില്‍ മോഷണം...മേശയിലെ 13ലക്ഷം കവരാതെ 27420 രൂപയുടെ മദ്യം കട്ടു

കൊല്ലം: മദ്യ നിരോദനം ഏര്‍പ്പെടുത്തിയതോടെ ബിവറേജുകളുടെ കഷ്ടകാലം തുടങ്ങി. കൊല്ലം പുത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. മേശയില്‍ 13 ലക്ഷം രൂപയുണ്ടായിരുന്നിട്ടും അതെടുക്കാതെ സ്‌കോച്ച് വിസ്‌ക്കി ഉള്‍പ്പടെ 27420 രൂപയുടെ മദ്യമാണ് കവര്‍ന്നത് . 700 രൂപയില്‍ കൂടുതല്‍ വിലവരുന്ന പ്രീമിയം ബാന്‍ഡ് മദ്യങ്ങളാണ് കൂടുതലും കൊണ്ടു പോയത് .

മുന്‍വശത്തെ വാതില്‍ തുറന്നാല്‍ പൊലീസുകാരുടെ പിടിയില്‍ അകപ്പെടുമെന്ന് കരുതി കെട്ടിടത്തിന്റെ മുകളിലെ ആസ്ബറ്റോസ് ഷീറ്റ് നീക്കി കയറുവഴി താഴെ എത്തിയാണ് മോഷണം നടത്തിയത് . ഇതേ വഴിയിലൂടെ തന്നെയാണ് മദ്യവും കടത്തിയത് .

Beer

മതിയായ സുരക്ഷയില്ലാതെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന് ആരോപണം ഉയരുന്നു. കെട്ടിടത്തിന്റെ പിന്‍വശം വഴി ആര്‍ക്കും ഇവിടെ കയറാവുന്ന അവസ്ഥയാണുള്ളത് . ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കള്‍ എത്തിയത് . വ്യാഴാഴ്ച രാത്രി ഒന്‍പത് മണിവരെ ബിവറേജ് തുറന്ന് പ്രവര്‍ത്തിച്ചതായി ജീവനക്കാര്‍ പറയുന്നു . പുത്തൂര്‍ പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+