കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ മെഗാസ്റ്റാറിനും ഏക്കർ കണക്കിന് കയ്യേറ്റ ഭൂമി..?? മണിയുടെ സഹോദരനും..!! പട്ടിക പുറത്ത്..!!

  • By അനാമിക
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ വന്‍കയ്യേറ്റക്കാരുടെ ഞെട്ടിക്കുന്ന പട്ടിക പുറത്ത്. മലയാളത്തിലെ പ്രമുഖ നടനടക്കമുള്ളവര്‍ക്ക് മൂന്നാറില്‍ അനധികൃത ഭൂമിയുള്ളതായി റവന്യൂ വകുപ്പ് പുറത്ത് വിട്ട പട്ടികയിലുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മംഗളം വാര്‍ത്തയിലെ പ്രമുഖ നടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

Read Also: ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കും!! സിനിമയുടെ മറവില്‍ നടക്കുന്നത്..! സംവിധായകന്‍ പിടിയിൽ!!

Read Also: ജയലളിതയുടേയും ശശികലയുടേയും പുറത്തറിയാത്ത രഹസ്യങ്ങള്‍..!! കോടനാട് എസ്‌റ്റേറ്റിലെ സത്യം പുറത്ത്..!

സിപിഎം നേതാവിനും ഭൂമി

മൂന്നാറിലടക്കം ഭൂമി കയ്യേറിയവരുടെ പട്ടികയില്‍ മന്ത്രി എംഎം മണിയുടെ സഹോദരപുത്രനും സിപിഎം നേതാവും അടക്കമുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല പാപ്പാത്തിച്ചോലയില്‍ കുരിശ് നാട്ടി ഭൂമി കയ്യേറിയ സ്‌കറിയ കുടുംബത്തിന്റെ പേരും പട്ടികയിലുണ്ട്.

സോഷ്യൽ മീഡിയ പ്രചാരണം

ഇടുക്കിയില്‍ ചലച്ചിത്ര നടന്‍ കയ്യേറിയ ഭൂമി ആനവരട്ടിയിലാണ് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടന്‍ മമ്മൂട്ടിക്ക് മൂന്നാറില്‍ 55 ഏക്കര്‍ കയ്യേറ്റ ഭൂമിയും സിപിഎം നേതാവിന് റിസോര്‍ട്ടും ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വൻകയ്യേറ്റക്കാരുടെ പട്ടിക

154 കയ്യേറ്റക്കാരുടെ പട്ടികയാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങളും കയ്യില്‍ വെച്ചിരിക്കുന്ന സ്ഥലത്തിന്റെ അളവും സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പ്രത്യേക പട്ടിക തയ്യാറാക്കും

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി ഈ പട്ടികയിലുള്ളവരുടെ ഭൂമിയാണ് ആദ്യം ഒഴിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. വമ്പന്മാരുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് പ്രത്യേക പട്ടികയും തയ്യാറാക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിന്നക്കനാലിൽ ഏക്കർ കണക്കിന് ഭൂമി

മംഗളം വാര്‍ത്ത പ്രകാരം പുറത്ത് വന്ന പട്ടികയില്‍ സിപിഎം ജില്ലാ നേതാവ് കെവി ശശികുമാര്‍, ബാബുരാജ്, പാലാ സ്വദേശി സന്തോഷ് ജോര്‍ജ് തുടങ്ങിയ പ്രമുഖരുണ്ട്. പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റക്കാരായ സ്‌കറിയയുടെ കുടുംബം ചിന്നക്കനാലില്‍ ഏക്കറുകള്‍ കയ്യേറിയെന്നും പട്ടികയില്‍ പറയുന്നു.

കയ്യേറിയത് ആദിവാസി ഭൂമി

ആദിവാസികളുടെ ഭൂമി ഉള്‍പ്പെടെയാണ് ജിമ്മി സ്‌കറിയ, ജിജി സ്‌കറിയ, ബോബി സ്‌കറിയ, എന്നിവരടങ്ങിയ സ്‌കറിയ കുടുബം കയ്യേറിയത്. ചിന്നക്കനാലില്‍ 34/1, 20/1, 82/1, എന്നീ സര്‍വ്വേ നമ്പറുകളിലായി ഇവര്‍ക്ക് അനധികൃത ഭൂമിയുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മണിയുടെ സഹോദരപുത്രനും

മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന് കയ്യേറ്റഭൂമി ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ലംബോദന്റെ മകന്‍ ലിജീഷ് ലംബോദരന്‍ ചിന്നക്കനാലില്‍ 7.5 ഏക്കര്‍ കയ്യേറിയതായി പട്ടികയില്‍ വിവരമുണ്ടെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

പാർട്ടി നേതാവിന് കെട്ടിടം

സിപിഎം നേതാവായ കെവി ശശികുമാറിന് അനധികൃത ഭൂമിയില്‍ കെട്ടിടമുണ്ടെന്നും പട്ടികയില്‍ പറയുന്നു. കെഎസ്ഇബി ഭൂമി, വനഭൂമി, അണക്കെട്ട് വൃഷ്ടിപ്രദേശങ്ങള്‍, റവന്യൂ, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ ഭൂമി, പുറമ്പോക്ക് എന്നിവയാണ് വിവിധ ആളുകള്‍ കയ്യേറിയതായി കണ്ടെ്ത്തിയിരിക്കുന്നത്.

English summary
Revenue Department has prepared list of land enchroachers in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X