Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിന്റെ പേര് പറഞ്ഞിട്ടില്ല, സാന്ദ്രയ്ക്ക് കുശുമ്പ്... പെണ്ണായത് കൊണ്ട് മിണ്ടാതിരിക്കുന്നു; ലിസ്റ്റിന്‍

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്റെ പേര് പറഞ്ഞില്ലെങ്കിലും തന്റെ ടീമിലുള്ളവര്‍ക്ക് ആരാണ് എന്ന് വ്യക്തമായി അറിയാം എന്നും നിവിന്‍ പോളിയുടെ പേര് താന്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് ആയിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം.

മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കും. സാന്ദ്ര തോമസിന്റെ ആരോപണത്തിലും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു. സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ് എന്നും അവര്‍ക്കെതിരെ ആരും ഒന്നും മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Listin Stephan

നേരത്തെ ലിസ്റ്റിന്‍ സ്റ്റീഫനെ കടന്നാക്രമിച്ച് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. മലയാള സിനിമയെ കൈപ്പിടിയില്‍ ഒതുക്കണമെന്ന ലിസ്റ്റിന്റെ താല്‍പര്യമാണ് ഇതിന് പിന്നിലെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ സാന്ദ്രയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലുള്ള 14 പേരെ ചേര്‍ത്ത് കേസ് കൊടുത്തതില്‍ താന്‍ പിന്തുണയ്ക്കാത്തതാണ് തന്നോടുള്ള വിരോധത്തിന് കാരണം എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. 'ലിസ്റ്റിനും അവരെ കൂടെ നില്‍ക്കുകയാണ്. അവരുടെ ലോബിയിലാണ് എന്ന് പറഞ്ഞിട്ട് തുടങ്ങിയതാണ്. വട്ടിപ്പലിശ എടുത്ത് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് എന്റെ കഴിവല്ലേ,' അദ്ദേഹം ചോദിച്ചു.

താന്‍ ചെയ്യുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നും തന്റെ കൈയില്‍ നിന്ന് പൈസ വാങ്ങിയിട്ടുള്ള ആളാണ് സാന്ദ്ര തോമസ് എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ തുറന്നടിച്ചു. സാന്ദ്ര തോമസ് അസോസിയേഷനിലെ പല ആളുകളേയും തേജോവധം ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും ഒരു സ്ത്രീയാണ് എന്ന കാരണം കൊണ്ട് ഒറ്റയാളും അവര്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല എന്നും പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ സംഘടനയെ സമീപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം ഇങ്ങനെയാണ്...

'നടന്റെ പേര് പറയണമായിരുന്നെങ്കില്‍ എനിക്ക് അന്ന് തന്നെ പറയാമായിരുന്നു. അത് പറയാത്തത് പല കാരണങ്ങള്‍ കൊണ്ടാകാം. പക്ഷെ ഞാന്‍ എന്റെ ഒരു സിനിമയുടെ പ്രിന്‍സ് ആന്റ് ഫാമിലി എന്ന് പറയുന്ന സിനിമയുടെ ലോഞ്ച് ഫംഗ്ഷന്‍ തീര്‍ന്ന് കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം പറായനുണ്ട് എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ഈ കാര്യം പറഞ്ഞത്. അത് മറ്റുള്ളവര്‍ ഏറ്റെടുത്ത് മറ്റുള്ളവരുടെ ചര്‍ച്ചയാക്കി മാറ്റാനല്ല ഞാന്‍ ഇത് പറഞ്ഞത്.

ഞാന്‍ വിളിച്ച ആള്‍ക്കാരാണ് ആ ഫംഗ്ഷന് വന്നത്. ആ ഫംഗ്ഷന്റെ ഇടയിലാണ് ഞാന്‍ ആ കാര്യം പറഞ്ഞത്. ഞാനൊരു കാര്യം പറഞ്ഞത് ഇത്ര വലിയൊരു വിഷയമാക്കിയിട്ട് വലിയ ഹൈപ്പ് കൊടുത്ത് പോപുലാരിറ്റി കൊടുത്ത് ലിസ്റ്റിന്‍ മലയാള സിനിമയിലെ വലിയ സംഭവമാണ്. വലിയ ലോബിയാണ് എന്നൊക്കെ പറയേണ്ട തരത്തിലേക്ക് അതിനെ വലിച്ച് കൊണ്ട് പോകേണ്ട കാര്യമില്ല.

ഞാന്‍ പറഞ്ഞത് എന്താണ് എന്ന് ആ ആള്‍ക്കും അറിയാം, ഞങ്ങളുടെ ടീമിലുള്ളവര്‍ക്കും അറിയാം. എന്തുകൊണ്ട് നിന്ന് പോയി എന്നെല്ലാം വ്യക്തമായിട്ട് അറിയാം. അതിനെ ചൊല്ലിയുള്ള ഒരു കാര്യമാണ് ഞാന്‍ അവതരിപ്പിച്ചത്. ഞാനുമായിട്ട് ഒരു ഇഷ്യു ഉണ്ടെങ്കില്‍ അത് സോര്‍ട്ടൗട്ട് ചെയ്യേണ്ടത് ആ ആളുടെ കൂടെ കടമയാണല്ലോ. ഞാന്‍ 15 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഞാനൊരിക്കലും എന്റെ സിനിമയില്‍ അഭിനയിച്ച നടനെ പറ്റിയോ നടിയെ പറ്റിയോ ഒരു ഓപ്പണ്‍ ഫോറത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല.

എന്റെ എല്ലാ സിനിമകളും സ്മൂത്തായിട്ട് അവസാനിച്ചു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പല പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പുകളും ഉണ്ടായിട്ടുണ്ടാകാം. സിനിമ എന്ന് പറയുന്നത് വലിയ കോംപ്ലക്‌സിന്റെ രീതിയിലുള്ള കാര്യങ്ങളാണല്ലോ. ഞാന്‍ ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് മനസിലാകും. ഞാനിപ്പോള്‍ ഒത്തിരി സിനിമകളൊന്നും ചെയ്യുന്നില്ല. നടന്റെ പേര് പറയാത്തതിന്റെ യഥാര്‍ത്ഥ കാരണം എനിക്കും എന്റെ ഒപ്പമുള്ളവര്‍ക്കും ആണ് അറിയാവുന്നത്.

അവര്‍ക്കിത് നന്നായിട്ട് അറിയാം. നിവിന്‍ പോളി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതില്‍ എനിക്കൊന്നും ചെയ്യാനുമില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെ എനിക്ക് ഉത്തരവാദിത്തമുള്ളൂ. ഞാന്‍ നല്ല ബോധ്യത്തോട് കൂടിയാണ് പറഞ്ഞത്. എന്തിനാണ് നിവിന്‍ പോളിയാണ് എന്ന് ധരിക്കുന്നത്. ഞാന്‍ വേറെയും സിനിമകള്‍ ചെയ്യുന്നുണ്ട്. ഞാന്‍ വേറെ ഒരു ആര്‍ട്ടിസ്റ്റുകളേയും ഇന്നയാളാണ് എന്ന് പറഞ്ഞിട്ടില്ല.

ഒരു ഇഷ്യു ഉണ്ടെങ്കില്‍ ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ സോട്ടൗട്ടാക്കാനുള്ള സമയമുണ്ട്. സിനിമ എന്ന വ്യവസായത്തില്‍ നടന്മാര്‍ക്കാണ് ഫാന്‍സുള്ളത്. നിര്‍മാതാക്കള്‍ക്ക് ഫാന്‍സില്ലല്ലോ. ഇവര്‍ക്ക് കാര്യം എന്താണ് എന്ന് അറിയാതെ എന്തെങ്കിലും എഴുതി വിടും. എന്തുവേണമെങ്കിലും എഴുതി വിടാം. ആര്‍സ്റ്റിനെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് വേണമെങ്കിലും എഴുതി വിടാം. അവിടെ ദുര്‍ബലനാകുന്നത് ഇത് പറയുന്ന പ്രൊഡ്യൂസറാണ്.

നടന്റെ പേര് പറഞ്ഞാല്‍ സ്വാഭാവികമായും അവര്‍ ആക്രമിക്കും. അവര്‍ക്ക് കാരണമറിയില്ലല്ലോ. അവര്‍ 150 രൂപ ടിക്കറ്റെടുത്ത് ജയ് വിളിക്കുന്ന ആളാണ്. ഞാനും അത് ചെയ്തിട്ടുള്ള ആളാണ്. പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലെങ്കില്‍ എനിക്ക് എന്റെ സംഘടനകളുണ്ട്. അടുത്ത ഘട്ടം നമ്മള്‍ സംഘടനയിലേക്ക് പോകും. സാന്ദ്ര പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുക്കേണ്ടതായിട്ടില്ല.

സാന്ദ്ര തോമസ് നമ്മുടെ സുഹൃത്തായിരുന്നു. ആള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അവര്‍ ഒരു ഫ്രസ്‌ട്രേഷനില്‍ ഇരുന്ന് എന്ത് വേണമെങ്കിലും പറയാം. ഇത് കുറെ നാളായി തുടങ്ങിയിട്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നമ്മളുടെ അസോസിയേഷനിലുള്ള 14 പേരെ ചേര്‍ത്ത് കേസ് കൊടുത്തു. അന്ന് മുതല്‍ ഇങ്ങനെ തുടങ്ങിയിരിക്കുകയാണ്. ആളുകള്‍ പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ നിന്നില്ല.

അവരെ സപ്പോര്‍ട്ട് ചെയ്തില്ല, ലിസ്റ്റിനും അവരെ കൂടെ നില്‍ക്കുകയാണ്. അവരുടെ ലോബിയിലാണ് എന്ന് പറഞ്ഞിട്ട് അങ്ങ് തുടങ്ങുവാണ്. വട്ടിപ്പലിശ എടുത്ത് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് എന്റെ കഴിവല്ലേ. അതിന് അസൂയപ്പെട്ടിട്ട് എന്താണ് കാര്യം. ഞാന്‍ ധനികനൊന്നുമല്ല. ഞാന്‍ തെറ്റ് ചെയ്യുന്നുണ്ടോ ആരെയെങ്കിലും പറ്റിക്കുന്നുണ്ടോ എന്നൊക്കെ നോക്കിയാല്‍ പോരെ. എന്റെ കൈയില്‍ നിന്ന് പൈസ വാങ്ങിയിട്ടുള്ള ആളാണ് സാന്ദ്ര തോമസ്.

എന്റെ കണക്ഷന്‍ ഉള്ളവര്‍ക്ക് ഞാന്‍ സഹായം ചെയ്യും. കാരണം ഞാനൊരു ബിസിനസ് മാനാണ്. പൈസ ചെന്നൈയില്‍ നിന്ന് വാങ്ങിക്കാറുണ്ട്. ഇതൊന്നും മറച്ച് വെച്ച് ചെയ്യുന്നതല്ലല്ലോ. ഞങ്ങളുടെ അസോസിയേഷനിലെ പല ആളുകളേയും തേജോവധം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയാണ് എന്ന കാരണം കൊണ്ട് ഒറ്റയാളും അവര്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല. പുള്ളിക്കാരി പറയുന്നതിന് ഒരു ലിമിറ്റുണ്ട്.

ഇവര്‍ക്ക് വേണമെങ്കില്‍ ഇവര്‍ക്കും ചെയ്യാമല്ലോ. ഒരു വിഷയം വരുമ്പോള്‍ സാന്ദ്ര തോമസ് പ്രതികരിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത വരും. ഇവര്‍ ആരാണ്'. ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+