കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസിസാക്ഷരതാ പദ്ധതി വയനാട്ടിലെ 200 ഊരുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 282 കോളനികളില്‍ നടപ്പിലാക്കിയ ആദിവാസിസാക്ഷരതാ പദ്ധതി രണ്ടാം ഘട്ടത്തില്‍ വയനാട്ടിലെ 200 ഊരുകളിലേക്ക്കൂടി വ്യാപിപ്പിക്കുന്നു. കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ആദിവാസിസാക്ഷരതാ പദ്ധതി ഒന്നാംഘട്ടം സര്‍ട്ടിഫിക്കറ്റ്‌വിതരണവും രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുമ്പോഴാണ് മന്ത്രി എ കെ ബാലന്റെ പ്രഖ്യാപനം. കൂടാതെ ആദിവാസികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി ഹയര്‍സെക്കണ്ടറിതലംവരെ പദ്ധതി വിപൂലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറക്കുന്നതിനായി ഗോത്ര ബന്ധു, ഗോത്ര ജീവിക, ഗോത്രായനം തുടങ്ങിയ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. ആദിവാസിവിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലവസരവും വരുമാനവും ഉറപ്പ് വരുത്തുകയെന്നതാണ് ലക്ഷ്യം. സാക്ഷരതാപരിപാടിയില്‍ ഇന്‍സ്ട്രക്ടര്‍മാരിയ നിയോഗിച്ചതും ആദിവാസികളെതന്നെയാണ്. ഇന്‍സ്ട്ക്ടര്‍മാരുടെയും എസ്.റ്റി പ്രമോട്ടര്‍മാരുടെയും സഹായത്തോടെ ആദിവാസികള്‍ക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ പൂര്‍ണ്ണമായും അവര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

wayanad

ആദിവാസിസാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ്‌വിതരണവും രണ്ടാംഘട്ടം ഉദ്ഘാടനവുംമന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കുന്നു

ജില്ലയില്‍ 282 ആദിവാസികോളനികളിലായി 4512 പേരാണ് പരീക്ഷ എഴുതിത്. ഇവരില്‍ 4309 പേര്‍ വിജയിച്ചു. ഇവരില്‍ 758 പുരുഷന്‍മാരും 3551 സ്ത്രീകളുമാണ്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.ഐ.ഷാനവാസ്എം.പിമുഖ്യാതിഥിആയിരുന്നു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എവിശിഷ്ടാതിഥിയായി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശകുന്തള ഷണ്‍മുഖന്‍, സുല്‍ത്താന്‍ ബത്തേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ലതശശി, ജില്ലാ പഞ്ചായത്ത്‌വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.സജേഷ്, ജില്ലാ പഞ്ചായത്തംഗം ടി.ഉഷാകുമാരി, വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

English summary
literacy program in wayanad tribal area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X