Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് ഒരു അപര...ചിത്രം പോസ്റ്റ് ചെയ്തത് തരൂര്‍, കാണൂ

തിരുവനന്തപുരം: ശശി തരൂര്‍ എംപി, കോമഡി പരിപാടികളില്‍ ഏറെ അനുകരിയ്ക്കപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ്. മുന്‍പ് സുനന്ദ പുഷ്‌ക്കറുമായുള്ള വിവാഹം കഴിഞ്ഞ സമയത്തായിരുന്നു തരൂരിനെ മിമിക്രിക്കാര്‍ ഏറ്റെടുത്തത്. പലരും കളിയാക്കി കൊന്നു എന്ന് വേണമെങ്കില്‍ പറയാം. തരൂരിന്റെ പല അപരന്മാരേയും ഇത്തരം പരിപാടികളില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു അപരയെ...അതും തീരെ ചെറിയ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലല്ലോ.

അതേ തരൂരിനും ഒരു അപരയുണ്ട്. ഒരു കൊച്ചുമിടുക്കി. ഏതെങ്കിലും കോമഡി പരിപാടിയിലൂടെയല്ല ഈ അപര രംഗത്തെത്തുന്നത്. തരൂര്‍ തന്നെയാണ് തന്റെ വേഷം കെട്ടിയ കൊച്ചു മിടുക്കിയെ പരിചയപ്പെടുത്തുന്നത്. ഫാന്‍സി ഡ്രസ് മത്സരരത്തിന് ശശി തരൂരിന്റെ വേഷം കെട്ടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

Kid, Fancy Dress, Sashi Tharoor

കണ്ടാല്‍ ഒരു കുട്ടി തരൂര്‍ എന്ന് പറയാം. കുട്ടിയുടെ അമ്മയാണ് തനിയ്ക്ക് ചിത്രം അയച്ചുതന്നതെന്നും തരൂര്‍ പറയുന്നുണ്ട്. ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം തരൂരിന്റെ കുട്ടിക്കാലത്തുളളതാണെന്നേ തോന്നൂവെന്നാണ് പലരും കമന്റ് ചെയ്തിരിയ്ക്കുന്നത്. കുട്ടിയെപ്പറ്റിയുള്ള വിവരങ്ങള്‍ ഒന്നും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+