മണിയെ 'കൊന്നത്' കരള്‍രോഗമല്ല, കാരണം കണ്ടെത്തി!
തൃശൂര്‍: മണിയുടെ മരണത്തിന് കാരണം കരള്‍ രോഗമല്ലെന്ന് റിപ്പോര്‍ട്ട്. കീടനശിനിയുടെ സാന്നിധ്യമാണ് മണിയുടെ മരണത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ട്, രാസപരിശോധനയ്ക്ക് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ രേഖാമൂലം പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
മണിയ്ക്കുണ്ടായിരുന്ന കരള്‍ഗോരം മരണം വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ രോഗം മരണകാരണമായിട്ടില്ല. മെഡിക്കല്‍ കൊളെജിലെ ഫോറന്‍സിക് വിദഗ്ദര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.

കീടനാശിനി
മണിയുടെ മരണത്തിലേയ്ക്ക് നയിച്ചത് കരള്‍ രോഗമല്ലെന്നും കീടനാശിനിയുടെ സാന്നിധ്യമാണെന്നും അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

രാസവിഷം
മണിയുടെ രക്തത്തില്‍ കലര്‍ന്ന രാസവിഷം തന്നെയാണ് മരണകാരണം. ഈ കീടനാശിനി നേരിട്ട് ശരീരത്തില്‍ എ്ത്തിയതാണോ അതോ പച്ചക്കറിയിലൂടെയോ മറ്റോ എത്തിയതാണോ എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്താനാകില്ല

കരള്‍രോഗം
കരള്‍രോഗം മണിയുടെ മരണം വേഗത്തിലാക്കി

കൂടുതല്‍
പരിശോധന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും പൊലീസ് മറ്റ് നടപടികളിലേയ്ക്ക് നീങ്ങുക.












Click it and Unblock the Notifications