കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെഡി മുന്നണിയിലെത്തി, പക്ഷെ വോട്ട് എത്തിയില്ല; ശക്തികേന്ദ്രത്തില്‍ 5500 വോട്ട് മുരളീധരന് ലീഡ്

Google Oneindia Malayalam News

കോഴിക്കോട്: എന്തുവിലകൊടുത്തും വടകര ഇത്തവണ തിരിച്ചുപിടിക്കുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വം വടകരയിലെ പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിക്കുമെന്ന് കണക്ക് കൂട്ടിയ സിപിഎം ഇത്തവണ വടകരയില്‍ നൂറ് ശതമാനം വിജയവും ഉറപ്പിച്ചു.

<strong> വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും</strong> വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും

ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ആര്‍എംപി യുഡിഎഫിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത് ഇടത് കേന്ദ്രത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ മുന്നണിയിലേക്ക് വന്ന എല്‍ജെഡിയുടെ വോട്ടുകള്‍കൊണ്ട് ഇതിനെ മറികടക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ കണക്ക് കൂട്ടലെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുന്നതാണ് കണ്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്വാധീനം

സ്വാധീനം

എംപി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദളിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് വടകര. 2009 ല്‍ ഇടതുമുന്നണി വിട്ട വീരേന്ദ്രകുമാറിനേയും കൂട്ടരേയും സിപിഎം തിരികെ മുന്നണിയിലേക്ക് എത്തിച്ചതും വടകര തിരിച്ചുപിടിക്കുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.

അവകാശവാദം

അവകാശവാദം

ആര്‍എംപി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയാലും എല്‍ജെഡി തിരിച്ചു വന്നതിനാല്‍ പി ജയരാജന് വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ഇടതുക്യാമ്പിന്‍റെ അവകാശവാദം. എന്നാല്‍ എല്‍ജെഡിയുടെ മുന്നണിയിലേക്കുള്ള തിരിച്ചുവരവ് യാതൊരു വിധത്തിലും ഗുണം ചെയ്തില്ലെന്നാണ് വോട്ടിങ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏറാമല

ഏറാമല

വടകര മണ്ഡലത്തില്‍ ജനതാദളിന് എറ്റവും സ്വാധീനമുള്ള മണ്ഡലമാണ് ഏറാമല പഞ്ചായത്ത്. യുഡിഎഫ് ഭരണത്തിന്‍ കീഴിലായിരുന്ന പ‍ഞ്ചായത്ത് ദളിന്‍റെ മുന്നണി മാറ്റത്തോടെയാണ് എല്‍ഡിഎഫിന്‍റെ കയ്യിലായത്. ദള്‍ പ്രതിനിധിയാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റ്.

കെ മുരളീധരന്‍ ലീഡ്

കെ മുരളീധരന്‍ ലീഡ്

ഈ സാഹചര്യം നിലനില്‍ക്കെയാണ് ഏറാമല പഞ്ചായത്തിലുള്‍പ്പടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ലീഡ് നേടുന്നത്. പി ജയരാജന് ലീഡ് പ്രതീക്ഷിച്ച പഞ്ചായത്തില്‍മാത്രം 5550 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ഉള്ളത്. എല്‍ജെഡിക്ക് മെമ്പര്‍ ഉള്ള വാര്‍ഡിലടക്കം വലിയ ലീഡാണ് മുരളീധരനുള്ളത്.

ഒരു ബൂത്തില്‍ മാത്രം

ഒരു ബൂത്തില്‍ മാത്രം

ഏറാമല പഞ്ചായത്തില്‍ ഒരു ബൂത്തില്‍ മാത്രമാണ് പി ജയരാജന് മുന്നിലെത്താന്‍ കഴിഞ്ഞത്. 2009, 2014 വര്‍ഷങ്ങളില്‍ ദള്‍ യുഡിഎഫില്‍ ആയിരിക്കുമ്പോള്‍ പോലും ഏറാമല പഞ്ചായത്തില്‍ ഇത്രയും വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നിലായിട്ടില്ല.

എല്‍ജെഡി വന്നിട്ടും

എല്‍ജെഡി വന്നിട്ടും

എല്‍ജെഡി ഇടതുമുന്നണിയിലേക്ക് തിരികെ വന്നിട്ടും ഇത്ര വലിയ വോട്ടുകള്‍ക്ക് പി ജയരാജന്‍ ഏറാമല പഞ്ചായത്തില്‍ പിന്നിലായതിന് കാരണം ജനതാദള്‍ വോട്ടുകള്‍ തിരികെ വന്നിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. ഈ വിഷയം സിപിഎം കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യും.

കൂത്തുപറമ്പിലും

കൂത്തുപറമ്പിലും

ജനതാദളിന് വ്യക്തമായ സ്വാധീമുള്ള കുത്തുപറമ്പ് നിയോജമണ്ഡലത്തിലും ജയരാജന്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രനോട് തോറ്റപ്പോവും എഎന്‍ ഷംസീര്‍ മുന്നിലെത്തിയ കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിച്ചത് 4000 വോട്ടിന്‍റെ ലീഡാണ്.

എതിര്‍പ്പ് ഉന്നയിച്ചവര്‍

എതിര്‍പ്പ് ഉന്നയിച്ചവര്‍

ഇടതുമുന്നണിയിലേക്ക് തിരികെ പോവുന്നതില്‍ എല്‍ജെഡിയില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചത് കണ്ണൂര്‍, കോഴിക്കോട് ജില്ലാ ഘടകങ്ങളായിരുന്നു. ഏറനാള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു രണ്ട് ജില്ലാ നേതൃത്വത്തേയും അനുനയിപ്പിച്ചത്. ഈ എതിര്‍പ്പും വോട്ടിങ്ങില്‍ കലാശിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിലിയിരുത്തുന്നത്.

ഡിഎഫ് തരംഗത്തിന്‍റെ ഭാഗം

ഡിഎഫ് തരംഗത്തിന്‍റെ ഭാഗം

അതേസമയം സംസ്ഥാനത്ത് ആകെയുണ്ടായ യുഡിഎഫ് തരംഗത്തിന്‍റെ ഭാഗമാണ് വടകരയിലും സംഭവിച്ചതെന്നാണ് എല്‍ജെഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗത സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പോയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്‍തൂക്കം നേടിയതാണ് ഈ വാദത്തിന് ശക്തിപകരാന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിയെ തള്ളി

മുഖ്യമന്ത്രിയെ തള്ളി

അതിനിടെ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തളളി എല്‍ജെഡി നേതൃത്വം രംഗത്തെത്തി. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ വോട്ടര്‍മാരുടെ പ്രതിഷേധമാണ് ജനവിധി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നാണ് എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

അണികളുടെ വികാരം

അണികളുടെ വികാരം

ബിജെപി യെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന് ആകില്ലെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷവും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള അണികളുടെ വികാരവും വടകരയില്‍ പ്രതിഫലിച്ചെന്നും മനയത്ത് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

English summary
ljd allies with ldf but couldnt come with expected votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X