കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി പിളരാതിരിക്കാന്‍ എല്‍ജെഡി നീക്കം: ജെഡിഎസ് ലയനത്തില്‍ ബിജെപി പേടി

Google Oneindia Malayalam News

കോഴിക്കോട്: രണ്ടായി പിളർന്ന ലോക് താന്ത്രിക് ദളില്‍ ( എല്‍ ജെ ഡി) വീണ്ടും അനുനയ നീക്കങ്ങള്‍ സജീവമാകുന്നു. തർക്കങ്ങള്‍ തീർക്കാനുള്ള ശ്രമങ്ങള്‍ നേതൃതലത്തില്‍ തന്നെ ആരംഭിച്ചു. എംവി ശ്രേയാംസ് കുമാർ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയായിരുന്നു പാർട്ടിയില്‍ പ്രതിസന്ധി രൂപപ്പെട്ടത്.

ഇവർ തിരുവനന്തപുരത്ത് സമാന്തര യോഗം വിളിച്ചതോടെ പാർട്ടിയിലെ പിളർപ്പ് പ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ അനുനയ ശ്രമങ്ങളുമായി ഔദ്യോഗിക വിഭാഗം രംഗത്തുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനത്തെ ഭയക്കുന്നുവെന്ന് ആസാദ്, പുതിയ പാര്‍ട്ടിയെ കുറിച്ച് മറുപടി ഇങ്ങനെകോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനത്തെ ഭയക്കുന്നുവെന്ന് ആസാദ്, പുതിയ പാര്‍ട്ടിയെ കുറിച്ച് മറുപടി ഇങ്ങനെ

സമാന്തര യോഗം ചേർന്നവർക്കെതിരെ നടപടി എടുത്തപ്പോള്‍

സമാന്തര യോഗം ചേർന്നവർക്കെതിരെ നടപടി എടുത്തപ്പോള്‍ പല നേതാക്കളേയും ഒഴിവാക്കി കൊണ്ടായിരുന്നു നടപടി എന്നതും ശ്രദ്ധേയാണ്. ഇതിന് പിന്നാലെയാണ് വിമത പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമായി തന്നെ ഔദ്യോഗിക വിഭാഗം ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ തന്നെ അറിയിച്ചു.

താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു

എല്‍ ജെ ഡി സംസ്ഥാന ഭാരവാഹി യോഗം കഴിഞ്ഞ ദിവസം തൃശൂരില്‍

എല്‍ ജെ ഡി സംസ്ഥാന ഭാരവാഹി യോഗം കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പാർട്ടിയുമായി ഉടക്കി നില്‍ക്കുന്നവരെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള തീരുമാനം ഉണ്ടായത്. നേതാക്കള്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും യോഗം വിലയിരുത്തി.

തർക്കം തീർക്കാന്‍ ഉന്നത നേതാക്കള്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്ന്

തർക്കം തീർക്കാന്‍ ഉന്നത നേതാക്കള്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്ന് യോഗ ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കി. തെറ്റു മനസിലാക്കി ആരും തിരിച്ചു വരുന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഘടകത്തിൽ അനുനയ നീക്കത്തിന് സാദ്ധ്യതകളാരാഞ്ഞ് അഖിലേന്ത്യാ നേതൃത്വവും രംഗത്തുണ്ട്.

വിമത വിഭാഗം ജെ ഡി എസുമായി ലയിച്ചേക്കുമെന്ന സൂചകളുണ്ടായിരുന്നു.

ഇരുവിഭാഗവും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവണമെന്ന നിർദേശമാണ് അഖിലേന്ത്യാ നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. നേരത്തെ വിമത വിഭാഗം ജെ ഡി എസുമായി ലയിച്ചേക്കുമെന്ന സൂചകളുണ്ടായിരുന്നു. ലയനസാധ്യത തള്ളാതെ ജനാതാദള്‍ എസ് സംസ്ഥാന നേൃതൃത്വവും രംഗത്ത് എത്തി. ജനാതാപാര്‍ട്ടികള്‍ ഒന്നാകണം എന്നു തന്നെയാണ് ജെഡിഎസ് ആഗ്രഹിക്കുന്നതെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

വിമതരുമായുള്ള സാധ്യമാവുമെങ്കില്‍ എല്‍ ജെ ഡി ഔദ്യോഗിക പക്ഷം

വിമതരുമായുള്ള സാധ്യമാവുമെങ്കില്‍ എല്‍ ജെ ഡി ഔദ്യോഗിക പക്ഷവുമായി തന്നെ ലയിക്കാനാണ് ജെ ഡി എസിന് താല്‍പര്യം. എല്‍ ജെ ഡിയും ജെ ഡി എസും ലയിച്ച് ഒറ്റപ്പാർട്ടിയായി മാറണമെന്നാണ് സി പി എമ്മിന്റേയും നിലപാട്. ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിലും സി പി എം ഈ ആവശ്യം ഉന്നയിച്ചിരുന്നു.

 ജനതാദള്‍ ( എസ്)മായുള്ള ലയനം എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി

അതേസമയം, ജനതാദള്‍ ( എസ്)മായുള്ള ലയനം എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചയ്ക്കു വന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ വേണമെന്നാണ് എല്‍ ജെ ഡി നിലപാട്. ജെ ഡി എസ് കർണാടകയില്‍ ബി ജെ പിയോട് അടുക്കുമോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് എല്‍ ജെ ഡിയുടെ ആശങ്കയ്ക്ക് അടിസ്ഥാനം.

കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
LJD leader MV Shreyams Kumar has said that talks will continue with dissidents in the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X