കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിനെ ഇടത് പാളയത്തിലെത്തിക്കാന്‍ വീണ്ടും നീക്കം; ഷേഖ് പി ഹാരിസ്- ജോസ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍

Google Oneindia Malayalam News

തിരുവനന്തപുരം: എംപി വിരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നിയമസഭയില്‍ നടക്കും. ഇടതുപക്ഷത്ത് നിന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറാണ് മത്സരിക്കുന്നത്. കര്‍ഷക കോണ്‍ഗ്രസ് നേതാവ് ലാല്‍ കല്‍പകവാടിയെ രംഗത്തിറക്കിയാണ് യുഡിഎഫ് മത്സരത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. ഇടതിന് വിജയം ഉറപ്പായ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് കേരള കോണ്‍ഗ്രസിലെ ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പോരാണ്. ഒരു കാരണവശാലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.

3 വിപ്പുകള്‍

3 വിപ്പുകള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും യുഡിഎഫും ജോസ് കെ മാണി പക്ഷത്തുള്ള രണ്ട് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും പാര്‍ട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിനാണെന്നുമാണ് ജോസ് കെ മാണി പക്ഷം വ്യക്തമാക്കുന്നത്. നിയമസഭാ രേഖകളില്‍ ഇപ്പോഴും പാര്‍ട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിന്‍ തന്നെയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

എന്ത് അധികാരം

എന്ത് അധികാരം


യുഡിഎഫും ജോസ് കെ മാണി വിഭാഗത്തെ രണ്ട് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജിനും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്നണിയില്‍ നിന്നും പുറത്താക്കപ്പെട്ട തങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ എന്ത് അധികാരമാണ് യുഡിഎഫിന് ഉള്ളതെന്ന മറുചോദ്യമാണ് ജോസ് കെ മാണിവിഭാഗം ചോദിക്കുന്നത്. അതിനാല്‍ യുഡിഎഫ് വിപ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്നും അവര്‍ വാദിക്കുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എല്‍ജെഡി ചെയര്‍മാന്‍ എംവി ശ്രേയാംസ് കുമാറിന് വോട്ട് അഭ്യർഥിച്ച് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് ജോസ് കെ മാണിയെ കണ്ടു. ജോസ് കെ മാണിയുടെ പാലായിലെ വീട്ടിലായിരുന്നു സന്ദര്‍ശനം.

സിപിഎമ്മിന്‍റെ അറിവോടെ

സിപിഎമ്മിന്‍റെ അറിവോടെ

സിപിഎമ്മിന്‍റെ കൂടി അറിവോടെയാണ് ഷേഖ് പി ഹാരിസ് ജോസ് കെ മാണിയെ കണ്ടതെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. സ്വതന്ത്ര നിലപാട് സ്വാഗതാർഹമെന്നായിരുന്നു ഷേഖ് പി ഹാരിസിന്റെ പ്രതികരണം. വോട്ട് ലഭിക്കില്ലെങ്കിലും ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് പുതിയ നീക്കങ്ങള്‍ വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്.

കെ​എം മാണിക്ക്

കെ​എം മാണിക്ക്

കെ​എം മാണിക്ക് സിപിഎം ബന്ധമുണ്ടെന്ന് നേരത്ത കടുത്ത ആക്ഷേപമുന്നയിച്ച നേതാവായിരുന്നു ഷേഖ് പി ഹാരിസ് എന്നതായിരുന്നു ശ്രദ്ധേയം. ശ്രേയാംസ് കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചാണ് ഷേഖ് പി ഹാരിസ് പാലായിലെ വീട്ടില്‍ എത്തിയതെങ്കിലും യുഡിഎഫിനോട് അകലം പാലിച്ചു നില്‍ക്കുന്ന ജോസ് വിഭാഗത്തെ ഇടതുപക്ഷത്തെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കരുതാം.

തീരുമാനിക്കേണ്ടത് ജോസ്

തീരുമാനിക്കേണ്ടത് ജോസ്

ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫിലേക്കുള്ള വരവിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് അതേ കുറിച്ച് ജോസ് കെ മാണിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഷേഖ് പി ഹാരിസിന്‍റെ പ്രതികരണം. ഇടതുമുന്നണിയിലേക്ക് വരാന്‍ ജോസ് കെ മാണി തയ്യാറാല്‍ അദ്ദേഹത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് നേതാക്കളാണ്.

അനുകൂല നിലപാട്

അനുകൂല നിലപാട്

ജോസ് കെ മാണിയെ ഇടതു മുന്നണിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മുന്നണിക്കകത്ത് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ചര്‍ച്ച നടക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള അഭിപ്രായം എല്‍ജെഡി അറിയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസിന്‍റെ ഇട് പ്രവേശനത്തിന് എല്‍ജെഡി നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

മുന്നണിക്ക് പുറത്ത് എത്തിയത്

മുന്നണിക്ക് പുറത്ത് എത്തിയത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. ഇതോടെ ജോസിനേയും കൂട്ടരേയും ഇടതുമുന്നിയില്‍ എത്തിക്കാനുള്ള നീക്കവും സിപിഎം ആരംഭിച്ചിരുന്നു.

സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍

സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍

ജോസ് വിഭാഗം ഇടതുമുന്നണിയില്‍ എത്തിയാല്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. അതേസമയം സിപിഐ ശക്തമായ എതിര്‍പ്പായിരുന്നു ജോസിന്‍റെ കാര്യത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ അവഗണിച്ചും മുന്നോട്ട് കൊണ്ടുപോവാനായിരുന്നു സിപിഎം തീരുമാനം.

താല്‍ക്കാലിക വിരാമം

താല്‍ക്കാലിക വിരാമം

ജോസുമായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി തന്നെ തുടരാനിരിക്കുന്ന സാഹ്യചര്യത്തിലായിരുന്നു സ്വര്‍ണ്ണകടത്ത് വിവാദം ഉയര്‍ന്നു വരുന്നത്. ഇതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ജോസ് താല്‍ക്കാലിക വിരാമമിട്ടു. മുന്നണി മാറ്റത്തിന് ജോസ് പക്ഷത്ത് ഏകാഭിപ്രായം ഇല്ലാത്തതും തിരിച്ചടിയായി. എന്നാല്‍ മുന്നയില്‍ നിന്നും ഇറക്കിവിട്ട സ്ഥിതിക്ക് അങ്ങോട്ട് പോവേണ്ടതില്ലെന്നാണ് വലിയൊരു വിഭാഗത്തിന്‍റെ നിലപാട്.

 ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍ ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍

English summary
ljd leader sheikh p haris meet jose k mani at pala residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X