കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പേരും കൊടിയും മാറാനൊരുങ്ങി വീരേന്ദ്ര കുമാര്‍ വിഭാഗം: ആര്‍ജെഡി ലയനത്തില്‍ ഭിന്നത

Google Oneindia Malayalam News

തിരുവനന്തപുരം: ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കുന്നതിനെച്ചൊല്ലി ലോക് താന്ത്രിക് ജനതാദള്‍ കേരള ഘടകത്തില്‍ ഭിന്നത രൂക്ഷമാവുന്നു. അടിക്കടിയുണ്ടാക്കുന്ന മുന്നണിമാറ്റങ്ങളും പേര് മാറ്റവും പാര്‍ട്ടി പ്രവര്‍ത്തകരെ മടുപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. താഴെത്തട്ടിലെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷമെ ഇത്തരം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാവു എന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

<strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള</strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള

കഴിഞ്ഞ എതാനും വര്‍ഷത്തിനിടെ നിരവധി തവണയാണ് പാര്‍ട്ടിയുടെ പേരും കൊടിയും മാറിയത്. 2009 വരെ ജനതാ ദള്‍ എസ് ആയിരുന്നു പാര്‍ട്ടി. അതേവര്‍ഷം കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട വിരേന്ദ്ര കുമാര്‍ വിഭാഗം പിന്നീട് സോഷ്യലിസ്റ്റ് ജനതാ ദള്‍ ഡെമോക്രാറ്റിക് (എസ്ജെഡി) രൂപീകരിച്ചു.

mp-veerendrakumar

പിന്നീട് 2016 ല്‍ നീതീഷ് കുമാറിന്‍റെ ജെഡിയുവില്‍ ലയിച്ച വിരേന്ദ്രകുമാര്‍ വിഭാഗം ഐക്യ ജനതാ ദളിന്‍റെ അമ്പ് അടയാളത്തിലായിരുന്നു ആ വര്‍ഷം നടന്ന നിയമസഭാതിര‍ഞ്ഞെടുപ്പില്‍ മത്സരിച്ചത്. നീതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് പോയതോടെ കേരളത്തിലെ ഘടകം ജെഡിയും ശരത് യാദവ് വിഭാഗമായി.

<strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി</strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി

ശരത് യാദവ് വിഭാമാണ് പിന്നീട് ഇപ്പോള്‍ കാണുന്ന് ലോക് താന്ത്രിക് ജനതാ ദള്‍ ആയി മാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ മഥേരുരില്‍ നിന്ന് ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തിലാണ് മത്സരിച്ചത്. അതിനാല്‍ തന്നെ എല്‍ജെഡി ആര്‍ജെയില്‍ ലയിക്കാന്‍ പോകുന്നുവെന്ന സൂചനകളും ശക്തമാണ്. ഇത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആശങ്ക.

<strong>ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ " title="ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍" />ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍

നിലവില്‍ കേരളത്തില്‍ യുഡിഎഫിനൊപ്പമാണ് ആര്‍ജെഡി. ആര്‍ജെഡിയില്‍ എല്‍ജെഡി ലയിച്ചാല്‍ മുന്നണിയില്‍ തന്നെ അത് പ്രതിസന്ധിയുണ്ടാക്കും. ഏത് മുന്നണിയില്‍ തുടരണമെന്ന കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമേ ലയനവുമായി മുന്നോട്ട് നീങ്ങാവു എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന-ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടത്.

English summary
ljd may merge in rjd says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X