എല്‍ജെഡി-ജെഡിഎസ് ലയനത്തിന് സാധ്യതയൊരുങ്ങുന്നു: പുതിയ പാർട്ടി രൂപീകരിക്കാനും നീക്കും
കോഴിക്കോട്: ദേശീയ തലത്തിലെന്ന പോലെ ജനതാ പാർട്ടികളുടെ പിളർപ്പിനും ലയനങ്ങള്‍ക്കും ഒട്ടും കുറവില്ലാത്താ നാടാണ് കേരളവും. കേരളത്തിലെ ഏറ്റവും പ്രമുഖ ജനതാ വിഭാഗമായിരുന്ന ജനതാദള്‍ എസ് പിളർന്നാണ് 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുന്നത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഈ പിളർപ്പോടെ മുന്നണി മാറി യുഡിഎഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെഡിയുവില്‍ ലയിച്ചു.
എന്നാല്‍ അധികം താമസിയാതെ നീതിഷ് കുമാർ വീണ്ടും ബിജെപി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവ് ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ പാർട്ടി ദേശീയ അധ്യക്ഷനായ ശരത് യാദവ് തന്റെ പാർട്ടിയെ ആർജെഡിയില്‍ ലയിപ്പിച്ചതോടെ കേരള ഘടകം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.

എല്‍ ജെ ഡി-ആർ ജെ ഡി ലയനത്തോട് തുടക്കം മുതല്‍ തന്നെ ശക്തമായ വിയോജിപ്പാണ് കേരള ഘടകം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് കാര്യമാക്കാതെ ലയന നീക്കവുമായി ദേശീയ നേതൃത്വം മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പുതിയ പാർട്ടി രൂപീകരിക്കണോ അതോ മറ്റേതെങ്കിലും പാർട്ടിയില്‍ ലയിക്കണമോയെന്ന ആലോചനയാണ് എല്‍ ജെ ഡി കേരള ഘടത്തില്‍ ശക്തമായിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൽജെഡി സ്ഥാനാർഥികൾക്കു നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കാനുള്ള കത്ത് നല്‍കിയ ദേശീയ ജനറല്‍ സെക്രട്ടറി സുശീല മൊറാല ഉൾപ്പെടെയുള്ളവർ ആർജെഡിയുടെ ഭാഗമായി മാറിയിട്ടുണ്ട. ദേശീയ തലത്തില്‍ സംഘടന പൂർണ്ണമായും ആർ ജെ ഡിയുടെ ഭാഗമായ സ്ഥിതിക്ക് സംസ്ഥാന ഘടകത്തിന് തനിച്ച് നിലനിൽക്കാനാകില്ലെ അവസ്ഥയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.

നിയമസഭയിൽ എൽജെഡിക്ക് ഒരു എംഎൽഎ മാത്രമാണുള്ളത്. പാർട്ടി മാറിയാലും ഇല്ലെങ്കിലും അയോഗ്യത വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ജെ ഡിക്ക് നൂറോളം പ്രതിനിധികളുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന ആവശ്യമാണ് പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

അതേസമയം, ഏതെങ്കിലും അംഗീകൃത പാർട്ടിയില്‍ ലയിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ലയനത്തിൽ കേരള ഘടകം സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ചേരുന്ന സംസ്ഥാന കൗൺസിലിൽ ഈ ആവശ്യത്തിന് മുന്‍തൂക്കം ലഭിച്ചേക്കും. ഇതോടെ നേരത്ത പലവട്ടം മുടങ്ങിപ്പോയ എല്‍ ജെ ഡി-ജെ ഡി എസ് ലയനത്തിനുള്ള സാധ്യതകളാണ് ഉയർന്ന് വരുന്നത്.

അതേസമയം രാജ്യസഭാ സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി പാർട്ടിയില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. സലീം മടവൂർ ഉള്‍പ്പടേയുള്ള നേതാക്കള്‍ മുന്നണി തീരുമാനത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. തളർത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ല.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ എല്ലാ കാലത്തും ശത്രുക്കൾ ശ്രമിച്ചു വന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ എന്നും അതിനെ അതിജീവിക്കാൻ ശ്രമിച്ചിട്ടുമുണ്ടെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ന് കേരളത്തിൽ കൂടുതൽ പ്രാദേശിക സ്വാധീനമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന നിലക്ക് എൽ.ജെ.ഡിയും ഇത്തരം എതിർപ്പുകൾ അതിജീവിക്കാൻ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്.അഞ്ച് വർഷക്കാലം ഒരു എം.എൽ.എ പോലുമില്ലാത്തതിൻ്റെ പേരിൽ പ്രാദേശികമായ ഫുട്പാത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നു പോലും മാറ്റി നിറുത്തപ്പെട്ടപ്പോഴും ഞങ്ങൾ തളർന്നിട്ടില്ല. മന്ത്രി സ്ഥാനം, എം പി സ്ഥാനം എന്നിവയിൽ അധിഷ്ഠിതമല്ല ചെറുതെങ്കിലും ഈ പ്രസ്ഥാനത്തിൻ്റെ നിലനിൽപെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 137 നിയോജക മണ്ഡലങ്ങളിൽ ഏറിയും കുറഞ്ഞും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ കൊടുത്തതിന് 3 സീറ്റിൽ ഞങ്ങളും മത്സരിച്ചിട്ടുണ്ട്. രണ്ടിടത്ത് തോറ്റു. ഒന്ന് ജയിച്ചു. കൽപറ്റയിൽ ശ്രേയാംസ് കുമാറിൻ്റെ പരാജയത്തെക്കുറിച്ച് ചില കമൻറുകൾ കണ്ടു. ശരിയാണ് ശ്രേയാംസ് തോറ്റു. പക്ഷേ കേരളത്തിൽ വി.എസ്, ഇ.കെ. നായനാർ, ആര്യാടൻ, കുഞ്ഞാലിക്കുട്ടി, വിജയരാഘവൻ, തുടങ്ങി എത്രയോ നേതാക്കൾ ജയിക്കുന്ന സീറ്റിൽ തോറ്റിട്ടുണ്ട്. ശ്രേയാംസ് കുമാർ തോറ്റത് വോട്ട് കൊണ്ട് എല്‍ ഡി എഫ് പുറകിലുള്ള സീറ്റിലാണ്. എങ്കിലും തോറ്റു എന്നത് യാഥാർഥ്യമാണ്. സി.പി.എം പ്രവർത്തകരും അനുഭാവികളും മാത്രം വോട്ടു ചെയ്താൽ ജയിക്കുന്ന കോഴിക്കോടും പാലക്കാട്ടും മുഹമ്മദ് റിയാസും വിജയ രാഘവനും പ്രദീപ് കുമാറും എം.ബി രാജേഷും പരാജയപ്പെട്ടതും ചരിത്രമാണ്. തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയെന്നു മാത്രം.

കേരളത്തിൽ എൽ ജെ ഡിക്ക് ഒരു മന്ത്രി സ്ഥാനത്തിന് അർഹതയുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ തന്നില്ല. മന്ത്രി സ്ഥാനം മാത്രമല്ല രാഷ്ട്രീയം എന്നത് കൊണ്ട് ഞങ്ങളത് കാര്യമാക്കുന്നുമില്ല. ഇപ്പോൾ രാജ്യസഭാ സീറ്റ് സി.പി.എം എടുത്താൽ അതിനെ കേരളത്തിൽ ഇപ്പോൾ എൽ.ഡി.എഫ് ജയിച്ച ഭൂരിപക്ഷം സീറ്റുകളിൽ ഒറ്റക്ക് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കരുത്തുള്ള രാഷ്ട്രീയ പാർട്ടിയുടെ നിലപാടായി കരുതാമായിരുന്നു. പക്ഷേ 2024 ൽ ജോസ്.കെ. മാണിക്ക് സീറ്റ് നൽകാനാണ് ഇത്തവണ സി.പി.ഐക്ക് സീറ്റ് നൽകുന്നത്. സാമുദായിക സ്വാധീനമുള്ള 'കേരളാ കോൺഗ്രസിന് മുന്തിയ പരിഗണനയും മതേതര സോഷ്യലിസ്റ്റ് പ്രസ്ഥാനമായ എൽ.ജെ ഡിക്ക് അവഗണനയും നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ജീർണതയായേ കാണാൻ കഴിയൂവെന്നുമായിരുന്നു സലീം മടവൂർ ഫേസ്ബുക്കില്‍ കുറിച്ചത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications