കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടല്ല, ഇനി ഞങ്ങളൊന്നാണ്: എല്‍ജെഡി ജെഡിഎസില്‍ ലയിക്കും, ശ്രോയാംസ്കുമാർ ദേശിയ നേതൃത്വത്തിലേക്ക്

Google Oneindia Malayalam News

കോഴിക്കോട്: എംവി ശ്രേയാംസ് കുമാർ നയിക്കുന്ന എല്‍ ജെ ഡി കേരള ഘടകം ജെ ഡി എസില്‍ ലയിക്കും. കോഴിക്കോട് ചേർന്ന എല്‍ ജെ ഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലയനം സംബന്ധിച്ച് ജെ ഡി എസുമായും ആർ ജെ ഡിയുമായി ചർച്ച നടത്തിയെന്നും തുടർന്ന് ജെ ഡി എസുമായി യോജിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവും. വിയോജിപ്പുകൾ സ്വാഭാവികമാണ്. ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.

ദിലീപ് അനുകൂലികള്‍ തുടക്കം മുതല്‍ അത് പറയുന്നു:പിന്നെ നമ്മളെന്ത് വിശ്വസിക്കണമെന്ന് ബൈജു കൊട്ടാരക്കരദിലീപ് അനുകൂലികള്‍ തുടക്കം മുതല്‍ അത് പറയുന്നു:പിന്നെ നമ്മളെന്ത് വിശ്വസിക്കണമെന്ന് ബൈജു കൊട്ടാരക്കര

ലയനം സംബന്ധിച്ച് പാർട്ടിയില്‍ ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്ന കാര്യവും അദ്ദേഹം തുറന്ന സമ്മതിച്ചു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും. ലനയം നടക്കുമ്പോള്‍ വിട്ടു വീഴ്ച്ചകള്‍ അത്യാവശ്യമാണ്. സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്നതിൽ തർക്കമില്ല. പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക. തന്റെ സ്ഥാനമാനങ്ങളേക്കാള്‍ വലുത് പാർട്ടിയുടെ മുന്നോട്ട് പോക്കാണെന്നും എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കി.

page

വർഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. ബിഹാറിലും യു പി യിലും ഉള്‍പ്പടെ പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. യോഗത്തിന് വന്നില്ലെങ്കിലും ലയനം സംബന്ധിച്ച് കെപി മോഹന് എതിർപ്പില്ല. അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടില്ല. എല്‍ ജെ ഡിയെന്ന പാർട്ടിഇനിയില്ല. മാത്യൂ ടി തോമസ് നേതൃത്വം നല്‍കുന്ന ജെ ഡി എസ് എന്ന പാർട്ടിയാവും ഇനി കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

കേരളത്തിലെ ഏറ്റവും പ്രമുഖ ജനതാ വിഭാഗമായിരുന്ന ജനതാദള്‍ എസ് പിളർത്തിയായിരുന്നു 2009 ല്‍ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപം കൊള്ളുന്നത്. എല്‍ ഡി എഫില്‍ കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഈ പിളർപ്പോടെ മുന്നണി മാറി യു ഡി എഫിലെത്തിയ വീരേന്ദ്രകുമാർ വിഭാഗം പിന്നീട നിതീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെ ഡി യുവില്‍ ലയിച്ചു.

എന്നാല്‍ അധികം താമസിയാതെ നീതിഷ് കുമാർ വീണ്ടും ദേശിയ തലത്തില്‍ ബി ജെ പി പാളയത്തിലേക്ക് മടങ്ങിയതോടെ കേരള ഘടകം ജെഡിയു ബന്ധം ഉപേക്ഷിക്കുകയും ശരത് യാദവ് ചേർന്ന് ലോക് താന്ത്രിക് ജനതാദൾ രൂപീകരിക്കുകയും ചെയ്യുകയുമായിരുന്നു. എന്നാല്‍ പാർട്ടി ദേശീയ അധ്യക്ഷനായ ശരത് യാദവ് തന്റെ പാർട്ടിയെ അടുത്തിടെ ആർ ജെ ഡിയില്‍ ലയിപ്പിച്ചതോടെ കേരള ഘടകം വലിയ പ്രതിസന്ധിയിലാണ് അകപ്പെടുകയായിരുന്നു

എല്‍ ജെ ഡി-ആർ ജെ ഡി ലയനത്തോട് തുടക്കം മുതല്‍ തന്നെ ശക്തമായ വിയോജിപ്പാണ് കേരള ഘടകം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് കാര്യമാക്കാതെ ലയന നീക്കവുമായി ദേശീയ നേതൃത്വം മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പുതിയ പാർട്ടി രൂപീകരിക്കണോ അതോ മറ്റേതെങ്കിലും പാർട്ടിയില്‍ ലയിക്കണമോയെന്ന ആലോചനയായിരുന്നു എല്‍ ജെ ഡിയിലുണ്ടായിരുന്നു. ഈ ആലോചനകള്‍ക്ക് ഒടുവിലാണ് പഴയ തട്ടകമായ ജെ ഡി എസിലേക്ക് തന്നെ മടങ്ങാന്‍ എല്‍ ജെ ഡി തീരുമാനിച്ചത്.

ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം തീരുമാനമെടുക്കും. നേരത്തെയുള്ള ഉപസമിതി ഇക്കാര്യങ്ങളിൽ ചർച്ച നടത്തും. മാത്യു ടി തോമസ് പ്രസിഡന്റായി തുടരുമ്പോള്‍ ഏഴ് ജില്ലാ കമ്മറ്റികള്‍ എല്‍ജെഡിക്കും എഴെണ്ണം ജെഡിഎസിനും വീതിച്ച് നല്‍കാനുമാണ് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. എംവി ശ്രേയാംസ് കുമാറിനെ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയേക്കുമെന്നും സൂചനയുണ്ട്.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

https://malayalam.oneindia.com/photos/udan-panam-fame-meenakshi-raveendran-glamorous-looks-goes-viral-oi81485.html

English summary
LJD to merge with JDS: MV Shreyams Kumar said that merger meeting will be held soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X