കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സീറ്റ് നല്‍കിയില്ല; മുന്നണി മാറ്റം വെറുതെയായി, എല്‍ജെഡിയില്‍ ആഭ്യന്തര കലാപം രൂക്ഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇടതുമുന്നണിയിലെ സീറ്റ് വിഭജനം ഘടകക്ഷികള്‍‌ക്കിടയില്‍ സൃഷ്ടിക്കുന്നത് കടുത്ത അതൃപ്തി. സംസ്ഥാനത്തെ 20 സീറ്റുകള്‍ 16 ല്‍ സിപിഎം, 4 ല്‍ സിപിഐ എന്നിങ്ങനെയാണ് നിലവിലെ സീറ്റ് വിഭജനം. മറ്റു ഘടകക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റ് നല്‍കാന്‍ മുന്നണി തയ്യാറായിട്ടില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച ജനതാ ദള്‍ എസില്‍ നിന്ന് ഇത്തവണം സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. യുഡിഎഫ് വിട്ടു വന്ന വീരേന്ദ്ര കുമാറിന്‍റെ ലോക് താന്ത്രിക് ജനതാദളും ഇത്തവണ സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായിട്ടില്ല. ഇതോടെ മുന്നണി മാറ്റം തന്നെ വെറുതെയായെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വികാരം.

2009 ല്‍

2009 ല്‍

2009 ല്‍ കോഴിക്കോട് സീറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിരേന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ ജനതാ ദളിലെ ഒരു വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറിയത്. യുഡിഎഫിലും അത്തവണ വിരേന്ദ്ര കുമാറിന്‍റെ പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

2014 ല്‍ പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥനാര്‍ത്ഥിയായി വിരേന്ദ്ര കുമാര്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ ​എംബി രാജേഷിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് പാലം വലിച്ചതെന്നായിരുന്നു വീരേന്ദ്ര കുമാറിന്‍റെ ആരോപണം.

ഇടതുമുന്നണിയില്‍

ഇടതുമുന്നണിയില്‍

പരാതി തീര്‍ക്കാനെന്നോണം വീരേന്ദ്ര കുമാറിനെ യുഡിഎഫ് രാജ്യസഭയിലേക്ക് അയച്ചു എന്നാല്‍ അധികം വൈകാതെ തന്നെ വീരേന്ദ്ര കുമാറും കൂട്ടരും ഇടതുമുന്നണിയില്‍ എത്തി. വീരേന്ദ്രകുമാര്‍ രാജിവെച്ചപ്പോള്‍ ഒഴിവുവന്ന സീറ്റ് ഇടതുമുന്നണി അദ്ദേഹത്തിന് തന്നെ നല്‍കുകയും ചെയ്തു.

വടകരയോ കോഴിക്കോടോ

വടകരയോ കോഴിക്കോടോ

ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ വടകരയോ കോഴിക്കോടോ കിട്ടണമെന്ന ആവശ്യം ലോക് താന്ത്രിക് ദള്‍ ഇടതുമുന്നണിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയതു മുതൽ വടകരയോ കോഴിക്കോടോ വേണമെന്ന നിലപാടും പാർട്ടി കൈകൊണ്ടു.

വടകര സീറ്റെങ്കിലും

വടകര സീറ്റെങ്കിലും

വടകര സീറ്റെങ്കിലും വാങ്ങിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മതിയായ ചർച്ച നടത്താതെ, സിപിഎം തന്നെ സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ അതൃപ്തി പരസ്യമാക്കുകയാണ് എൽജെഡി.

രാജ്യസാഭാ സീറ്റ് നല്‍കിയിട്ടുണ്ട്

രാജ്യസാഭാ സീറ്റ് നല്‍കിയിട്ടുണ്ട്

വീരേന്ദ്ര കുമാറിന് രാജ്യസാഭാ സീറ്റ് നല്‍കിയത് ഉയര്‍ത്തിക്കാട്ടിയാണ് ലോക്സഭാ സീറ്റെന്ന എല്‍ജെഡിയുടെ ആവശ്യം സിപിഎം തള്ളുന്നത്. എന്നാൽ യുഡിഎഫ് വിട്ടുവരുമ്പോൾ തന്നെ രാജ്യസഭാ സീറ്റ് തങ്ങളുടെ പക്കലുണ്ടെന്നാണ് എൽജെഡി അഭിപ്രായപ്പെടുന്നത്.

സീറ്റ് പിടിച്ചെടുത്തത്

സീറ്റ് പിടിച്ചെടുത്തത്

2009 ല്‍ കോഴിക്കോട് സീറ്റ് പിടിച്ചെടുത്തതോടെയാണ് ഇടതുമുന്നണി വിട്ടതെങ്കിലും അതിന് മുമ്പ് മുന്നണിയുടെ ഭാഗമായിരുന്നപ്പോഴെല്ലാം ലോക്സബാ സീറ്റ് ലഭിച്ചിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ സീറ്റ് നീക്ഷേധിക്കപ്പെടുന്നത് എൽജെഡിയിലും ആഭ്യന്തര കലഹത്തിന് ഇടയാക്കും.

എം വി ശ്രേയാംസ് കുമാർ

എം വി ശ്രേയാംസ് കുമാർ

ലോക് താന്ത്രിക് ദളിന് അർഹമായ ഒരു സീറ്റ് മുന്നണിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചർച്ച ചെയ്യാം, വെള്ളിയാഴ്ച ചേരുന്ന ഇടത് മുന്നണി യോഗത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നാണ് സിപിഎം പറഞ്ഞതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ വ്യക്തമാക്കി.

ജെഡിഎസിനുള്ളിലും

ജെഡിഎസിനുള്ളിലും

സീറ്റ് ലഭിക്കാത്തത് ജെഡിഎസിനുള്ളിലും കടുത്ത അതൃംപ്തിയുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസില്‍ നിന്നും സീറ്റ് സിപിഎം തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍‌ പാര്‍ട്ടിയുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ സിപിഎം സീറ്റ് തിരിച്ചെടുക്കുയായിരുന്നു.

കോട്ടയം

കോട്ടയം

കഴിഞ്ഞ തവണ സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ ഏകക്ഷിയായിരുന്നു ജനതാ ദള്‍. കഴിഞ്ഞ തവണ കോട്ടയത്ത് കാഴച്ച വെച്ച ദുര്‍ബല പ്രകടനവും കോട്ടയത്തിന് പകരം നല്‍കാന്‍ മറ്റൊരു സീറ്റില്ല എന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ദളിന് സിപിഎം സീറ്റ് നിഷേധിച്ചത്.

മുന്നണിയിലെ അവഗണന

മുന്നണിയിലെ അവഗണന

മുന്നണിയിലെ അവഗണനയില്‍ കനത്ത പ്രതിഷേധമാണ് ജെഡിഎസിനുള്ളിലുള്ളത്. പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും എല്‍ഡിഎഫിനൊപ്പം നിന്ന തങ്ങളോട് അനീതി കാട്ടരുതെന്ന് ദള്‍ നേതാക്കള്‍ സിപിഎം നേതൃത്വത്തോട് അവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം ഗൗനിച്ചില്ല

സിപിഎം ഗൗനിച്ചില്ല

സീറ്റു നിഷേധിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ദള്‍ നേതൃയോഗം ചേര്‍ന്നിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിനു മുതിരുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും സിപിഎം അതൊന്നും ഗൗനിച്ചില്ല.

സ്ഥാനാർത്ഥികളെ നിർത്തും

സ്ഥാനാർത്ഥികളെ നിർത്തും

മൂന്ന് നിയമസഭാംഗങ്ങളുള്ള പാര്‍ട്ടിക്ക് ഒരു സീറ്റ് എന്ന ആവശ്യവുമായി ദള്‍ മുന്നണി നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്തും. മൽസരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താനാണ് ജെഡിഎസിന്‍റെ ആലോചന.
ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യവും പറഞ്ഞിട്ടില്ല. ഇനിയും ചര്‍ച്ചയുണ്ടെന്നാണ് മന്ത്രി കൃഷ്ണന്‍ കുട്ടി വ്യക്തമാക്കുന്നത്.

English summary
ljd un happy on gets no seats from ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X